ഇനിമുതല്‍ ബാങ്ക് അക്കൗണ്ട് തുടങ്ങാനും ആധാര്‍ മതി

Web Desk
Posted on March 01, 2019, 12:14 pm

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ലഭിക്കുന്നതിനും ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി പ്രഖ്യാപിക്കും.
വെള്ളിയാഴ്ചയാണ് കേന്ദ്ര മന്ത്രിസഭ ആധാര്‍ ഭേദഗതി ബില്‍ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്.
ജനുവരി നാലിനാണ് ആധാര്‍ ഭേദഗതി ബില്‍ ലോക്‌സഭ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചത്. എന്നാല്‍ രാജ്യസഭ ബില്‍ നീട്ടിവെയ്ക്കുകയായിരുന്നു.
18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ആധാറില്‍ നിന്ന് ഒഴിവാകാനുള്ള സൗകര്യവും പുതിയ ഭേദഗതിയില്‍ ഇളവ് വരുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദാണ് ആധാറിലെ ഭേദഗതിയ്ക്ക് അംഗീകാരം നല്‍കിയത്.
ആധാര്‍ നിയമങ്ങളില്‍ ലംഘനം വരുത്തുന്നവരില്‍ നിന്ന് കനത്ത പിഴ ഈടാക്കുമെന്നും പുതിയ ഭേദഗതിയില്‍ പറയുന്നു.