June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

പ്രസവിക്കാൻ പാറ്റയ്ക്ക് സിസേറിയനും വേദനസംഹാരിയും! അമ്പരക്കേണ്ട സംഗതി സത്യമാ…

By Janayugom Webdesk
January 3, 2020

പ്രസവിക്കുന്നതിന് വേണ്ടി സിസേറിയന്‍ നടത്തുന്നവര്‍ സാധാരണയാണ്. ഇതെല്ലാം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ചെയ്യുന്നത്. എന്നാല്‍ ഇവിടെ അത്ഭുതപ്പെടുത്തുന്നത് പാറ്റയ്ക്ക് വേണ്ടി ചെയ്ത ശസ്ത്രക്രിയയാണ്. കേള്‍ക്കുമ്പോള്‍ അത്ഭുമായി തോന്നാം. ഗര്‍ഭിണിയായ പാറ്റയെയാണ് വേദന സംഹാരി നല്‍കിയും ശസ്ത്രക്രിയ നടത്തിയും പ്രസവമെടുത്തത്. റഷ്യയിലെ ഒരു മെഡിക്കല്‍ സംഘമാണ് ഇത്തരം ഒരു കാര്യത്തിന് മുന്‍കൈയ്യെടുത്ത് എത്തിയത്. എന്നാല്‍ ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്താണെന്ന് അറിയോ?

പാറ്റയ്ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് ഇവർ പറയുന്നത്. പാറ്റയുടെ കൊക്കൂണിനെ പാറ്റ പുറത്തായിരുന്നു സൂക്ഷിച്ചിരുന്നത്. ഇത് പിന്നീട് അണുബാധ ഉണ്ടാക്കുകയും പാറ്റയുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്തു.

എന്നാല്‍ അതിനെ രക്ഷിക്കുന്നതിന് വേണ്ടിയാണ് നാനോ സര്‍ജറി ചെയ്യുന്നതിന് ഒരു കൂട്ടം ഡോക്ടര്‍മാര്‍ തയ്യാറായത്. അതിന് വേണ്ടി മൂന്ന് വേദന സംഹാരികള്‍ ഉപയോഗിക്കുകയും ലോക്കല്‍ അനസ്തേഷ്യ പാറ്റയ്ക്ക് നല്‍കുകയും ചെയ്തു. അനസ്തേഷ്യ നല്‍കി സര്‍ജറി ചെയ്ത ശേഷം പാറ്റയുടെ കൊക്കൂണ്‍ വളരെ വിജയകരമായി തന്നെ പുറത്തേക്കെടുക്കുകയും ചെയ്തു.

Archi­man­dri­ta എന്ന ഇനത്തില്‍ പെട്ട അപൂര്‍വ്വമായ പാറ്റയാണ് ഇത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. എട്ട് സെന്റി മീറ്റര്‍ വരെ ഈ പാറ്റ നീളം വെയ്ക്കുന്നുണ്ട്. സൗത്ത് അമേരിക്കയിലെ കാടുകളിലാണ് ഇവയെ കാണപ്പെടുന്നത്. ഇതിനെ വളര്‍ത്തുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ പാറ്റയാണെങ്കിലും ഉറുമ്പാണെങ്കിലും മനുഷ്യനാണെങ്കിലും ജീവന്റെ വില ഒന്നാണ് എന്നാണ് ഇത് കാണിച്ച്‌ തരുന്നത്. വിജയകരമായി പൂര്‍ത്തിയാക്കിയ ശസ്ത്രക്രിയ എന്ന അടിക്കുറുപ്പോടെയാണ് ഈ വീഡിയോ ഇന്ന് ലോകം മുഴുവന്‍ പങ്ക് വെക്കുന്നത്.

Eng­lish Sum­ma­ry: Cae­sare­an and pain killer to give birth in Cockroach.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.