22പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം; ഏഴ് പ്രതികൾക്ക് വധശിക്ഷ

Web Desk
Posted on November 27, 2019, 4:05 pm

ധാക്ക: ധാക്കയിൽ 22പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ പ്രതികളായ ഏഴ് തീവ്രവാദികൾക്ക് വധശിക്ഷ വിധിച്ചു. സ്പെഷൽ ആന്റി ടെററിസം ട്രിബ്യൂണലാണ് ശിക്ഷ വിധിച്ചത്. കനത്ത സുരക്ഷയിലായിരുന്നു വിധി പുറപ്പെടുവിച്ചത്.

2016 ജൂലായ് ഒന്നിന് ധാക്കയിലെ ഹോളി ആർട്ടിസാൻ കഫെയിലാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ എട്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒരാളെ വെറുതെ വിട്ടു. ജമാ അത്തുൽ മുജാഹിദ്ദീൻ പ്രവർത്തകരാണ് കുറ്റക്കാർ. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തെങ്കിലും പൊലീസ് തള്ളി. രാജ്യത്തെ തീവ്രവാദ ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.