September 29, 2022 Thursday

Related news

March 16, 2022
November 13, 2021
March 26, 2021
January 22, 2021
November 19, 2020
November 15, 2020
September 25, 2020
September 24, 2020
March 2, 2020
February 12, 2020

പ്രതിരോധ ഇടപാടുകളില്‍ വീഴ്ച; രാജ്യത്തിന് കോടികളുടെ നഷ്ടമെന്ന് സിഎജി

റെജി കുര്യന്‍
ന്യൂഡല്‍ഹി
September 24, 2020 10:49 pm

പ്രതിരോധ ഇടപാടുകളില്‍ വ്യവസ്ഥകള്‍ നടപ്പാക്കുന്നതില്‍ കേന്ദ്രം വീഴ്ച വരുത്തിയതോടെ രാജ്യത്തിന് കോടികളുടെ നഷ്ടമുണ്ടായതായി കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലി (സിഎജി) ന്റെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തൽ.

വിദേശ രാജ്യങ്ങളുമായി 300 കോടി രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ നടക്കുമ്പോള്‍ കരാര്‍ ലഭിക്കുന്ന കമ്പനി ഇടപാടിന്റെ 30 ശതമാനം ഇന്ത്യയില്‍ നിക്ഷേപം നടത്തണം എന്നാണ് നിലവിലെ വ്യവസ്ഥ. റഫാല്‍ യുദ്ധ വിമാന കരാറില്‍ ഇത് 50 ശതമാനമായിരുന്നു. ഫ്രാന്‍സിലെ ദസ്സോ ഏവിയേഷനില്‍നിന്നും 36 റാഫേല്‍ ജറ്റുകള്‍ 59,000 കോടി രൂപയ്ക്ക് വാങ്ങാനാണ് ഇന്ത്യ കരാറില്‍ ഏര്‍പ്പെട്ടത്. കരാര്‍ പ്രകാരം ഫ്രഞ്ച് കമ്പനി സാങ്കേതികവിദ്യ ഇന്ത്യയ്ക്കു കൈമാറേണ്ടതുണ്ട്. എന്നാല്‍ നാളിതുവരെയായിട്ടും ഇക്കാര്യത്തില്‍ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. റിപ്പോര്‍ട്ടുകള്‍ ബുധനാഴ്ചയാണ് പാര്‍ലമെന്റില്‍ സമർപ്പിച്ചത്.

ഇടത്തരം യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ ദസ്സോയുമായും മറ്റൊരു കമ്പനിയായ എംബിഡിഎയുമായുമുള്ള കരാറിലും ഇതേ വീഴ്ച സംഭവിച്ചു. കരാര്‍ പ്രകാരം 30 ശതമാനമാണ് നിക്ഷേപമായി എത്തേണ്ടത്. ഡിആര്‍ഡിഒക്ക് ചെറിയ യുദ്ധവിമാനമായ കാവേരി ആഭ്യന്തരമായി വികസിപ്പിക്കാനുള്ള സാങ്കേതിക സഹായം ഈ കരാര്‍ വഴി ലഭിക്കേണ്ടതുണ്ട്. 2015ല്‍ 36 മീഡിയം മള്‍ട്ടി റോള്‍ കോംപാക്ട് എയര്‍ ക്രാഫ്റ്റ് വാങ്ങാനുള്ള ഈ കരാര്‍ പ്രകാരം കമ്പനികള്‍ ഇതുവരെ സാങ്കേതിക വിദ്യയോ അനുബന്ധ സംഗതികളോ പാലിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കരാര്‍ ലഭിക്കുന്നതിന് വ്യവസ്ഥകള്‍ അംഗീകരിക്കുകയും കരാര്‍ നേടിയ ശേഷം കമ്പനികള്‍ വ്യവസ്ഥകള്‍ പാലിക്കാത്ത സാഹചര്യവുമാണ് നിലനില്‍ക്കുന്നത്. വിദേശ കമ്പനികള്‍ കരാര്‍ പ്രകാരം ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് ആഭ്യന്തര കമ്പനികളുമായി യോജിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. റഫാല്‍ കരാറിന്റെ ഭാഗമായി ഇത്തരത്തില്‍ ആഭ്യന്തര കമ്പനിയായി തിരഞ്ഞെടുത്തത് റിലയന്‍സ് എയ്‌റോ സ്‌പേസിനെയാണ്. റഫാല്‍ കരാര്‍ പ്രകാരം ഡിആർഡിഒക്ക് 30 ശതമാനവും റിലയന്‍സ് കമ്പനിയില്‍ 20 ശതമാനവുമാണ് നിക്ഷേപം എത്തേണ്ടത്.

Eng­lish sum­ma­ry:  CAG statements

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.