18 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

August 24, 2024
August 22, 2024
August 21, 2024
August 10, 2024
July 5, 2024
June 24, 2024
May 24, 2024
May 10, 2024
April 8, 2024
March 21, 2024

കൂട്ടിലടച്ച നവജീവിതം പറയുന്ന അമേരിക്കന്‍ മലയാളി വനിതകളുടെ ഹ്രസ്വ ചിത്രം ‘കേജ്ഡ്’

Janayugom Webdesk
കൊച്ചി
February 5, 2022 3:09 pm

നിരവധി അന്താരാഷ്ട്ര ചലചിത്ര മേളകളില്‍ ശ്രദ്ധിക്കപ്പെടുകയും പുരസ്‌കാരങ്ങളും പ്രത്യേക പരാമര്‍ശങ്ങളും സ്വന്തമാക്കുകയും ചെയ്ത, അമേരിക്കന്‍ മലയാളി വനിതകളുടെ കൂട്ടായ്മയില്‍ പറിന്ന ഹ്രസ്വ ചിത്രം കേജ്ഡ് പ്രേക്ഷകര്‍ക്കു മുമ്പിലുമെത്തി. കോവിഡ് പ്രതിസന്ധി ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളും കൂട്ടിലടച്ച പോലുള്ള പുതിയ കാല ജീവിതവുമാണ് ഈ ചിത്രം പറയുന്നത്. അവഗണന, ജോലി നഷ്ടം, ഗാര്‍ഹിക പീഡനങ്ങള്‍ തുടങ്ങി സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ചും ചിത്രം പരാമര്‍ശിച്ചിരിക്കുന്നു.

പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിച്ച കേജ്ഡിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം സ്ത്രീകളാണ്. അമേരിക്കന്‍ മലയാളികളും വിദേശീയരും ഉള്‍പ്പെടെ 15 ഓളം പേരാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. സാമകാലിക സംഭവങ്ങളെ സംയോജിപ്പിച്ച് 18 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ചിത്രം. കൂട്ടുകാരായ നാലു പേരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളാണ് കേജ്ഡിന്റെ ഇതിവൃത്തം. 

സച്ചിന്മയി മേനോന്‍, ദിവ്യ സന്തോഷ്, ശില്‍പ അര്‍ജുന്‍ വിജയ്, റിലേ പൂലെ, അലീഷ്യ മാത്യു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ലീസ മാത്യു രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം നിര്‍മിച്ചത് അലീസ്യ വെയില്‍, മേരി ജേക്കബ് എന്നിവരാണ്. ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് കാതറിന്‍ ഡുഡ്ലിയാണ്. ദ്വിഭാഷാ ചിത്രമായ കേജ്ഡ് യുട്യൂബ് ചാനലില്‍ കാണാവുന്നതാണ്.

ENGLISH SUMMARY:‘Caged’ is a short film by Amer­i­can Malay­alee women
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.