Web Desk

തൃശൂർ

January 15, 2020, 9:02 pm

വിസ്മയമായി ഗിന്നസ് റെക്കോഡ് കേക്ക്- ചിത്രങ്ങൾ കാണാം

Janayugom Online

പൂരനഗരിയെ വിസ്മയിപ്പിച്ച് ഗിന്നസ് റെക്കോഡിൽ ഇടംനേടി 6,500 മീറ്റർ നീളമുള്ള ഭീമൻ കേക്ക്. ബേക്കേഴ്സ് അസോസിയേഷൻ കേരളയാണ് കേരളത്തിലെ 140 നിയോജക മണ്ഡലത്തിലെ ചെറുകിട ബേക്കറികൾക്കും ഷെഫുമാർക്കും പ്രാതിനിധ്യം ഉറപ്പുവരുത്തികൊണ്ട് കൂറ്റൻ കേക്ക് നിർമ്മിച്ചത്.

ഒരു മണിക്കൂർ കൊണ്ടാണ് 6,500 മീറ്റർ നീളവും 20 ടണ്ണിൽ കൂടുതൽ തൂക്കവും ഉള്ള കേക്കിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ചൈനയിൽ നിർമ്മിച്ച 3200 മീറ്റർ നീളമുള്ള കേക്കിന്റെ റെക്കോഡ് തകർക്കാൻ ആയിരത്തോളം ഷെഫുമാരാണ് അണിനിരന്നത്. തൃശൂർ നൈറ്റ് ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ സമാപന ദിസവമായ ഇന്നലെ രാമനിലയത്തിലൊരുക്കിയ കേക്ക് വിലയിരുത്താൻ ഗിന്നസ് ലോ റെക്കോഡിന്റെ പ്രതിനിധികൾ എത്തിയിരുന്നു. ഭീമൻ കേക്ക് കാണാനും ചിത്രത്തിലാക്കാനും ആയിരങ്ങളാണ് എത്തിയത്.