27 March 2025, Thursday
KSFE Galaxy Chits Banner 2

കോഴിക്കോട്ടെ എ ഗ്രൂപ്പിലെ സിദ്ധിഖ് വിഭാഗത്തിന്റെ യോഗം; സംഘടനാ തെരഞ്ഞെടുപ്പില്‍ ജില്ലാ പിടിക്കുവാനുള്ള തന്ത്രങ്ങള്‍ മെനയാന്‍

Janayugom Webdesk
November 14, 2021 5:11 pm

കോഴിക്കോട് നടന്ന കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ നടന്ന ആക്രമണം. വെളിപ്പെടുത്തുന്നത് കോഴിക്കട്ടെ കോണ്‍ഗ്രസ് എ ഗ്രൂപ്പിലെ പിളര്‍പ്പാണ്. എ ഗ്രൂപ്പിലെ തന്നെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി. സിദ്ധിഖിന്‍റെ നേതൃത്വത്തിലുള്ള ഗ്രൂപ്പാണ് യോഗം ചേര്‍ന്നത്. കെപിസിസി അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഗ്രൂപ്പ് യോഗങ്ങള്‍ക്കെതിരെ വാളോങ്ങുമ്പോള്‍, തന്‍റെ സഹഭാരവാഹിയായ സിദ്ധിഖിന് അനുകൂലിക്കുന്നവര്‍ യോഗം ചേര്‍ന്നതില്‍ സുധാകരന്‍ എന്തു നിലപാടെടുക്കമെന്നു കാതോര്‍ത്തിരിക്കുകയാണ് കേരള രാഷ്ട്രീയം, ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്ന സിദ്ധിഖ് ‚പ്രതിപക്ഷനേതാവ് സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ചതിനു പിന്നാലെ എ ഗ്രൂപ്പിന് അനഭിമതനായി. സിദ്ധിഖ് സമൂഹമാധ്യമങ്ങളിലൂടെ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി പോസ്ററ് ഇടുകയും, അദ്ദേഹവുമായി ഒരുമിച്ചുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തെങ്കിലും ഗ്രൂപ്പ് അംഗീകരിച്ചില്ല. 

ഉമ്മന്‍ചാണ്ടിയെ പോയി കണ്ടിരുന്നുവെങ്കിലും മഞ്ഞുരുകിയില്ല. ഇനിയും ഗ്രൂപ്പുമായി സിദ്ധിഖിനേയും, ഷാഫി പറമ്പലിനേയും സഹകരിപ്പിക്കേണ്ടെന്നു കെ.സി ജോസഫ് അഭിപ്രായപ്പെടുകയും ചെയ്തു. പാര്‍ട്ടി സംഘടനാ തെര‍ഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമാക്കുവാനാണ് യോഗം ചേര്‍ന്നത് . തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയെന്ന ഒറ്റ ലക്ഷ്യമായിരുന്നു ഇതിനു പിന്നില്‍ സിദ്ധിഖിന്‍റെ അടുപ്പക്കാരനായ ഡി.സി.സി. മുൻ അധ്യക്ഷൻ യു. രാജീവൻ ഉൾപ്പെടെ 20 പേരെ പ്രതികളാക്കി സംഭവത്തിൽ കസബ പൊലീസ് കേസെടുത്തു. കെപിസിസി പുനസംഘടനയില്‍ കോഴിക്കോട് ഡിസിസി അദ്ധ്യക്ഷനായി രാജീവിനെ വീണ്ടും നിലനിര്‍ത്താന്‍ സിദ്ധിഖ് വലിയ ശ്രമങ്ങള്‍ നടത്തിയതായി പറയപ്പെടുന്നു. എന്നാല്‍ കെ. മുരളീധരന്‍റെ താല്‍പര്യപ്രകാരം പ്രവീണ്‍കുമാറിനാണ് നറുക്ക് വീണത്. കൂടാതെ മുരളീധരന്‍ കോഴിക്കട്ടെ വടകര ലോക്സസഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. 

സംഘടനാ തെരഞ്ഞെടുപ്പില്‍ പ്രവീണ്‍കുമാറിനെ തോല്‍പ്പിക്കുകയെന്ന ലക്ഷ്യം കൂടി യോഗത്തിന് പിന്നിലുണ്ടെന്നും പറയപ്പെടുന്നു. കെപിസിസി പ്രസിഡന്റിന് തെരഞ്ഞെടുപ്പ് അനിവാര്യമായാൽ സമ്മർദ്ദം ശക്തമാക്കുകയായിരുന്നു സിദ്ദഖിന്റെ ലക്ഷ്യം. കെ മുരളീധരന് ജില്ലയിൽ അപ്രമാധിത്വം കിട്ടില്ലെന്ന് ഉറപ്പിക്കാനായിരുന്നു നീക്കം. കെപിസിസി. അധ്യക്ഷന്റെ നിർദ്ദേശം ലംഘിച്ചാണു രാജീവന്റെ നേതൃത്വത്തിൽ 25 പേർ കല്ലായി റോഡിലെ ഹോട്ടലിൽ രഹസ്യയോഗം ചേർന്ന് ഒത്തുകൂടിയത്. മർദനം നടന്നിട്ടും രാജീവൻ തടയാൻ ശ്രമിച്ചില്ലെന്ന് ആരോപണമുണ്ട്. പ്രശ്നമുണ്ടായതറിഞ്ഞാണു സിദ്ദിഖ് യോഗത്തിന് എത്താതിരുന്നതെന്നാണു സൂചന. കോഴിക്കോട്ടെ എ ഗ്രൂപ്പിൽത്തന്നെ മുന്‍ ഡിസിസി പ്രസിഡന്‍റ് കെ.സി. അബു വിഭാഗത്തെ ഒഴിവാക്കിയായിരുന്നുയോഗം. ഉമ്മൻ ചാണ്ടിയോട് ചേർന്ന് നിന്നാണ് അബുവിന്റെ പ്രവർത്തനം. ഉമ്മൻ ചാണ്ടിയെ തള്ളിയാണ് സിദ്ദഖി കെപിസിസി ഭാരവാഹിയായതെന്നാണ് സൂചന. ജവഹർലാൽ നെഹ്റു അനുസ്മരണച്ചടങ്ങാണു നടന്നതെന്നും രഹസ്യസ്വഭാവത്തിൽ ഫോട്ടോയെടുക്കാൻ ശ്രമിച്ചതിനേത്തുടർന്ന് പത്രപ്രവർത്തകനാണെന്ന് അറിയാതെയാണു മർദനമുണ്ടായതെന്നും ഇപ്പോള്‍ സിദ്ധിഖ് അനുകൂലികള്‍ വ്യാഖ്യാനിക്കുന്നത് ഞായറാഴ്ചയാണ് നെഹ്‌റു ജന്മദിനം. എന്നാൽ യോഗം ചേർന്നത് ശനിയാഴ്ചയും.

ഇതിൽ നിന്ന് തന്നെ ഗ്രൂപ്പ് യോഗമല്ലെന്ന് വരുത്താനുള്ള നീക്കമാണ് നടന്നതെന്ന് വ്യക്തമാണ്. ഈ യോഗം കെപിസിസി അധ്യക്ഷൻ കെ സുധാകരനും നാണക്കേടായി. ഇനി ഗ്രൂപ്പില്ലെന്ന് സുധാകരൻ പ്രഖ്യാപിക്കുമ്പോൾ വർ്ക്കിങ് പ്രസിഡന്റ് തന്നെ അതു നടത്തിയെന്നതാണ് നാണക്കേടായി മാറുന്നത്. നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം കെ സി വേണുഗോപാൽ–കെ സുധാകരൻ പക്ഷത്തേക്ക് സിദ്ദിഖ് കൂറുമാറിയതിനാൽ ജില്ലയിൽ എ ഗ്രൂപ്പിൽ വിള്ളൽവീണിരുന്നു. ഉമ്മൻ ചാണ്ടി വിഭാഗം സിദ്ദിഖിനെ എ ഗ്രൂപ്പിൽ ഇപ്പോള്‍ അടുപ്പിക്കുന്നില്ല. തുടർന്നാണ് സിദ്ദിഖ് സ്വാധീനമുറപ്പിക്കാൻ രഹസ്യയോഗം വിളിച്ചത്. ഡിസിസി ഭാരവാഹികൾ, കൗൺസിലർമാർ എന്നിവരടക്കം പങ്കെടുത്തയോഗം ചേർന്ന ഹോട്ടലിന് മുന്നിലെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞ് കൈയേറ്റം ചെയ്യുകയായിരുന്നു. യു രാജീവനടക്കമുള്ള നേതാക്കൾ ഇത് തടയാനും ശ്രമിച്ചില്ല.മാധ്യമപ്രവർത്തകരെ മർദിച്ചവർക്കെതിരേ നടപടിയുണ്ടാകുമെന്നു ഡി.സി.സി. അധ്യക്ഷൻ കെ. പ്രവീൺകുമാർ പറഞ്ഞു. സംഭവം അന്വേഷിക്കാൻ കെപിസിസി. മുൻനിർവാഹകസമിതി അംഗങ്ങളായ സി.വി. കുഞ്ഞിക്കൃഷ്ണൻ, ജോൺ പൂതക്കുഴി എന്നിവരുൾപ്പെട്ട കമ്മിഷനെ നിയോഗിച്ചു. ഡിസിസിയുടെ മുന്‍ഭാരവീഹികള്‍ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തിരുന്നു.

Eng­lish Sum­ma­ry : Con­gress A Group meet­ing by T Sidhique

You may also like this video :

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 27, 2025
March 27, 2025
March 27, 2025
March 27, 2025
March 27, 2025
March 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.