കാലിക്കറ്റ് സര്‍വകലാശാല ചോദ്യപേപ്പര്‍ ചോര്‍ന്നു

Web Desk
Posted on December 10, 2018, 8:43 am

കോഴിക്കോട്:  കാലിക്കറ്റ് സര്‍വകലാശാല ഇന്ന് നടത്താനിരുന്ന ബികോം ചോദ്യ പേപ്പര്‍ ചോര്‍ന്നു. മൂന്നാം സെമസ്റ്റര്‍ ജനറല്‍ ഇന്‍ഫോര്‍മാറ്റിക് പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോര്‍ന്നത്. ചോദ്യപേപ്പര്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി വ്യാപകമായി പ്രചരിക്കുകയായിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റിവെച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.