കാലിഫോർണിയ കാട്ടുതീ : മരണം 24

Web Desk
Posted on October 12, 2017, 9:55 am

സാ​ന്‍റാ​റോ​സ: ക​ലി​ഫോ​ർ​ണി​യ​യി​ൽ തിങ്കളാഴ്ച പടർന്നുപിടിച്ച കാ​ട്ടു​തീ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 24 ആ​യി. ഇതിനിടയിൽ അ​റു​നൂ​റി​ൽ അ​ധി​കം പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്നു ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി കെ​ൻ പിം​ലോ​ട്ട് അ​റി​യി​ച്ചു. ശക്തമായ കാറ്റ് അഗ്നിശമനത്തിന്‌ ഒരു വലിയ വിലങ്ങായി ഇപ്പോഴും തുടരുകയാണ്. സം​ഭ​വ​ത്തി​ൽ 185 പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ര​ണ്ടാ​യി​രം വീ​ടു​ക​ളും ക​ട​ക​ളും അ​ഗ്നി​ക്കി​ര​യാ​യി. ഇതിനോടകം 1,15,000 ഏ​ക്ക​ർ ഭൂമിയാണ് തീപിടുത്തത്തിൽ ക​ത്തി​ന​ശി​ച്ചത്.

സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യ്ക്കു വ​ട​ക്കു​ള്ള സൊ​നോ​മ കൗ​ണ്ടി​യി​ലാ​ണ് കൂ​ടു​ത​ൽ മ​ര​ണം റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടു​ള്ള​ത്. മു​ന്തി​രി​ത്തോ​ട്ട​ങ്ങ​ളു​ടെ നാ​ടാ​യ നാ​പാ, യു​ബാ കൗ​ണ്ടി​ക​ളി​ൽ​നി​ന്ന് 25,000 പേ​രെ ഒ​ഴി​പ്പി​ച്ചു മാ​റ്റി.