കാട്ടുതീ വിഴുങ്ങിയ കാലിഫോര്‍ണിയയിലെ കാഴ്ചകള്‍…

Web Desk
Posted on November 18, 2018, 11:55 am

ലോസ്ഏഞ്ചല്‍സ്: കാട്ടുതീ വിഴുങ്ങിയ കാലിഫോര്‍ണിയയില്‍ ഇതുവരെയും തീ നിയന്ത്രണ വിധേയമായിട്ടില്ല. ഇതുവരെ മരിച്ചവരുടെ എണ്ണം 76 ആയി. 1276 പേരെയാണ് ഇവിടെ നിന്ന് കാണാതായിരിക്കുന്നത്. നവംബര്‍ 30 ഓടെ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. 9000 ത്തോളം വീടുകള്‍ പൂര്‍ണമായും കത്തി നശിച്ചു. അമ്പതിനായിരത്തിലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഏകദേശം 1,42,000 ഏക്കര്‍ പ്രദേശമാണ് കാട്ടുതീ വിഴുങ്ങിയത്.

കാട്ടുതീ വിഴുങ്ങിയ കാലിഫോര്‍ണിയയുടെ ഭീകര ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മനുഷ്യനു പുറമെ നിരവധി മൃഗങ്ങളും കാട്ടുതീയ്ക്ക് ഇരയായിട്ടുണ്ട്.