രണ്ടായിരത്തിലധികം വര്‍ഷം പഴക്കവും 83 മീറ്റര്‍ നീളവുമുള്ള ലോകത്തിലെ ഏറ്റവും വലിയ മരത്തിന് അഗ്നിരക്ഷാകവചമൊരുക്കി കാലിഫോര്‍ണിയ. ജനറല്‍ ഷെര്‍മാന്‍ എന്നു വിളിപ്പേരുള്ള കൂറ്റന്‍ മരത്തിന് കാലിഫോര്‍ണിയന്‍ കാട്ടുതീയില്‍ നിന്ന് സംരക്ഷണം നല്‍കാനാണ് കവചമൊരുക്കിയിരിക്കുന്നത്. പ്രായമേറിയ ഒട്ടനവധി മരങ്ങള്‍ക്കും സമാനമായ സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്.
കാലിഫോര്‍ണിയയിലെ സെക്വയ ദേശീയ ഉദ്യാനത്തിന് സമീപത്തേയ്ക്ക് കാട്ടുതീ പടര്‍ന്നുതുടങ്ങിയതോടെയാണ് അഗ്നിശമനാ സേനാംഗങ്ങള്‍ ഇത്തരം ക്രമീകരമങ്ങള്‍ക്ക് തുടക്കമിട്ടത്.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളത് ഉള്‍പ്പെടെ ഒട്ടനവധി പ്രത്യേകതകളുള്ള രണ്ടായിരം മുതല്‍ മൂവായിരം വരെ വൃക്ഷങ്ങള്‍ പ്രദേശത്തുണ്ട്. കോടിക്കണക്കിന് ഏക്കര്‍ സ്ഥലം പടിഞ്ഞാറന്‍ അമേരിക്കയിലെ കാട്ടുതീയില്‍ കത്തി നശിച്ചുകഴിഞ്ഞു.
ഈ മാസം പത്തിനുണ്ടായ ഇടിമിന്നലിനെ തുടര്‍ന്നാണ് പുതിയ കാട്ടുതീ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയത്. സെക്വയ ദേശീയ ഉദ്യാനത്തിലേക്ക് തീ പടരാതിരിക്കാനായി അഞ്ഞൂറോളം അഗ്നിശമനസേനാംഗങ്ങളാണ് അക്ഷീണം പ്രവര്‍ത്തിക്കുന്നത്.
English Summary: California wildfires threaten famous giant sequoia tree
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.