19 April 2024, Friday

Related news

April 17, 2024
April 8, 2024
March 7, 2024
February 23, 2024
February 22, 2024
February 1, 2024
January 30, 2024
January 27, 2024
January 26, 2024
January 16, 2024

വംശഹത്യാ ആഹ്വാനം: അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
December 28, 2021 11:55 am

ഹരിദ്വാറിൽ തീവ്ര ഹിന്ദുത്വവാദികൾ നടത്തിയ വംശഹത്യാ ആഹ്വാനത്തിനെതിരെ സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിലെ 76 മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് കത്തയച്ചു. വംശഹത്യാ ആഹ്വാനം മുഴക്കിയ നേതാക്കളുടെ പേരുവിവരങ്ങളും കത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇത്രത്തോളം ഗുരുതരമായ കാര്യമുണ്ടായിട്ടും പൊലീസ് നടപടിയെടുക്കാത്ത സാഹചര്യത്തില്‍ അടിയന്തരമായ ജുഡീഷ്യല്‍ ഇടപെടല്‍ വേണമെന്നും അല്ലാത്ത പക്ഷം രാജ്യത്ത് ഇതൊരു സ്ഥിരം പ്രവണതയായി മാറുമെന്നും അഭിഭാഷകര്‍ കത്തിൽ സൂചിപ്പിച്ചു.

മുതിര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷൺ, വൃന്ദ ഗ്രോവര്‍, സല്‍മാന്‍ ഖുര്‍ഷിദ്, മുന്‍ പട്‌ന ഹൈക്കോടതി ജഡ്ജി അന്‍ജന പ്രകാശ് തുടങ്ങിയവരാണ് കത്തിൽ ഒപ്പുവച്ചിട്ടുള്ളത്. ഡിസംബര്‍ 17നും 19നും ഇടയില്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ സംഘടിപ്പിച്ച ‘ധര്‍മ്മ സന്‍സദി‘ലാണ് മുസ്‌ലിങ്ങളെ വംശഹത്യ ചെയ്യാനുള്ള ആഹ്വാനം ഉയർത്തിയത്. മുസ്‌ലിം വംശഹത്യയ്ക്കുള്ള ആഹ്വാനത്തിനെതിരെ സമൂഹകമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ പരിപാടി കഴിഞ്ഞ് നാല് ദിവസത്തിനുശേഷമാണ് പൊലീസ് ഒരു കേസ് ഫയല്‍ ചെയ്തത്. ഇതില്‍ ഒരാളുടെ പേര് മാത്രമേ ചേര്‍ത്തിരുന്നുള്ളൂ. പിന്നീട് രണ്ട്‌ പേരുകള്‍ കൂടി ഉള്‍പ്പെടുത്തി.

ENGLISH SUMMARY:Call for geno­cide: Lawyers send let­ter to Chief Justice
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.