20 April 2024, Saturday

ഖാർഗോണ്‍ വര്‍ഗീയ കലാപം; മുസ്ലീം ഉടമസ്ഥതയിലുള്ള കടകള്‍ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം

Janayugom Webdesk
ഭോപ്പാല്‍
April 27, 2022 10:49 am

മധ്യപ്രദേശിലെ ഖാർഗോണില്‍ രാമനവമി സംഘര്‍ഷം നടന്ന് ആഴ്ചകള്‍ക്ക് ശേഷം മുസ്ലീം ഉടമസ്ഥതയിലുള്ള കടകള്‍ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം. രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞവരോട് “തക്കതായ മറുപടി പറയൂ” എന്ന് ഒരാൾ വണ്ടിയിലൂടെ വിളിച്ച് പറഞ്ഞ് പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഒരു ട്രക്കില്‍ ഉച്ചഭാഷിണിവച്ച് മുസ്ലീം ഉടമസ്ഥതയിലുള്ള കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്നും സംഘര്‍ഷം നടന്നതിന്റെ പ്രതിഷേധ സൂചകമായി ഹിന്ദുക്കളോട് കടകള്‍ അടച്ചിടണമെന്നും നിര്‍ദ്ദേശിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഖാർഗോണ്‍ നഗരിത്തില്‍ നിന്ന് 60 കിലോമീറ്റര്‍ മാറിയുള്ള ഗ്രാമങ്ങളിലാണ് വിളംബര യാത്ര നടത്തിയത്.

ഏപ്രിൽ 10ന് ഖാർഗോണിലെ താലാബ് ചൗക്ക് പ്രദേശത്ത് രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലെറിയുകയും തുടർന്ന് വർഗീയ കലാപം പൊട്ടിപ്പുറപ്പെടുകയുമായിരുന്നു. അക്രമത്തിൽ 24 പേർക്ക് പരിക്കേല്‍ക്കുകയും പത്ത് വീടുകൾക്ക് തീവയ്ക്കുകയും ചെയ്തു. ആക്രമണവുമായി ബന്ധപ്പെട്ട് ഏപ്രിൽ 11ന് മധ്യപ്രദേശ് സർക്കാർ ഖാർഗോണിൽ മുസ്ലീങ്ങളുടെ വീടുകളും കടകളും തകർത്തു.

Eng­lish summary;call to boy­cott Mus­lim-owned shops in Khar­gone weeks after com­mu­nal violence

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.