Web Desk

പത്തനംതിട്ട

May 11, 2020, 11:05 am

പശുവിനെ അജ്ഞാത ജീവി കടിച്ചു കൊന്ന നിലയിൽ; കടുവയെന്ന് സംശയം

Janayugom Online

പത്തനംതിട്ട തണ്ണിത്തോട്ടിന് സമീപം പശുക്കിടാവിനെ വന്യ ജീവി കടിച്ചു കൊന്നു. കടുവയുടെ ആക്രമണമെന്ന് സംശയം. പത്തനംതിട്ട മണിയാര്‍ ഫാക്ടറിപ്പടിയിലാണ് സംഭവം. കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിനു 10 കിലോമീറ്റർ അകലെയാണ് വട്ടമൂട്ടില്‍ രാജന്റെ പശുക്കിടാവിനെ വന്യജീവി ആക്രമിച്ചുകൊന്നത്.

രാത്രി ഒന്നരയോടെയായിരുന്നു സംഭവം. ബഹളം കേട്ട് വീട്ടുകാര്‍ തൊഴുത്തിലെത്തിയപ്പോഴേക്കും വന്യജീവി രക്ഷപ്പെട്ടിരുന്നുവെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. യുവാവിന്റെ മരണത്തിനു പിന്നാലെ പശുക്കിടാവിനെ കടിച്ചു കൊന്നത് കൂടി കണ്ടതോടെ നാട്ടുകാര്‍ ഭീതിയിലാണ്.

Eng­lish sum­ma­ry; calves were attacked and killed by wild ani­mal­salves were attacked and killed by wild ani­mals near thannithot­tam in pathanamthitta

you may also like this video;