Janayugom Online
cambridge analytica

കേംബ്രിഡ്ജ് അനലറ്റിക്ക: സിബിഐ അന്വേഷിക്കും

Web Desk
Posted on July 26, 2018, 10:31 pm

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ബ്രിട്ടീഷ് ഏജന്‍സിയായ കേംബ്രിഡ്ജ് അനലറ്റിക്ക ചോര്‍ത്തിയ സംഭവം സിബിഐ അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. വ്യക്തികളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ലഭിച്ചിട്ടുണ്ടോ എന്നാണ് സിബിഐ പ്രധാനമായും പരിശോധിക്കുക. കേന്ദ്ര ഐ ടി മന്ത്രാലയമാണ് ഇത് സംബന്ധിച്ച് അന്വേഷണത്തിന് സിബിഐയോട് ഉത്തരവിട്ടത്.