ഉചിതമ്ലലാത്ത വസ്ത്രം ധരിച്ച് സ്കൂളിലെത്തി; വിദ്യാർത്ഥികളെ നഗ്നരാക്കി ക്ലാസിലിരുത്തി

Web Desk
Posted on November 19, 2019, 6:50 pm

ഡല്‍ഹി: സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ധരിച്ച വസ്ത്രങ്ങള്‍ നിര്‍ബന്ധമായി അഴിപ്പിച്ചുവെന്നാരോപണം. സ്‌കൂള്‍ അധികൃതരാണ് കുട്ടികളുടെ വസ്ത്രങ്ങള്‍ നിര്‍ബന്ധമായി അഴിപ്പിച്ചത്. പശ്ചിമ ബംഗാളിലെ ബോല്‍പൂരിലെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ഥികള്‍ ഉചിതമല്ലാത്ത വസ്ത്രം ധരിച്ചെത്തി എന്നാണ് അധികൃതരുടെ വാദം.

വസ്ത്രമില്ലാതെ നിരവധി വിദ്യാര്‍ത്ഥികള്‍ ദിവസം മുഴുവന്‍ ക്ലാസുകളില്‍ ഇരിക്കേണ്ടി വന്നു. അടിവസ്ത്രം ധരിക്കാത്തതിനാല്‍ നഗ്‌നരായി ക്ലാസുകളില്‍ ഇരിക്കേണ്ടി വന്നെന്ന് അവരില്‍ ചിലര്‍ മാതാപിതാക്കളോട് പരാതിപ്പെട്ടു. ഇക്കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ മാതാപിതാക്കള്‍ ശാന്തിനികേതന്‍ പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കി. സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ അവരുടെ തെറ്റ് സമ്മതിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തു. മാതാപിതാക്കള്‍ ഏറെനേരം സ്‌കൂളിന് പുറത്ത് പ്രതിഷേധിച്ച ശേഷമാണ് പിരിഞ്ഞു പോയത്.