12 July 2025, Saturday
KSFE Galaxy Chits Banner 2

Related news

June 12, 2025
June 6, 2025
March 31, 2025
March 25, 2025
March 11, 2025
February 21, 2025
January 31, 2025
January 29, 2025
October 8, 2024
September 30, 2024

ഏപ്രില്‍ ഒന്ന് മുതല്‍ വാഹനങ്ങളില്‍ ക്യാമറ നിര്‍ബന്ധം; പുതിയ നിര്‍ദേശവുമായി മോട്ടർ വാഹന വകുപ്പ്

Janayugom Webdesk
ആലപ്പുഴ
February 21, 2025 12:02 pm

ഏപ്രിൽ ഒന്ന് മുതൽ വാഹനങ്ങളില്‍ ക്യാമറ സ്ഥാപിക്കണമെന്ന് മോട്ടർ വാഹന വകുപ്പുിന്റെ പുതിയ നിർദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളിലും കോൺട്രാക്ട് കാരേജ് വാഹനങ്ങളിലും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ഓൾ ഇന്ത്യ ടൂറിസ്റ്റ് വാഹനങ്ങൾക്കും പുതിയ നിബന്ധനകള്‍ ബാധകമാണ്. സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലെ നിർദേശം കർശനമായി നടപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി ആർടിഒമാർക്കും ജോയിന്റ് ആർടിഒമാർക്കും
സർക്കുലർ എത്തി. 

വാഹനങ്ങളുടെ മുൻ, പിൻ ഭാഗങ്ങൾ, ഉൾവശം എന്നിവിടങ്ങളിലെ ദൃശ്യങ്ങൾ വ്യക്തമാകുന്ന വിധം റെക്കോഡിങ് ഉള്ള മൂന്ന് ക്യാമറ സ്ഥാപിക്കണമെന്നാണ്
നിർദേശത്തില്‍ പറയുന്നത്. കൂടാതെ രാത്രി ദൃശ്യങ്ങൾ പകർത്തുന്നതും, ഡ്രൈവറുടെ ക്ഷീണം, ഉറക്കം, മൊബൈൽ ഉപയോഗം തുടങ്ങിയവ തിരിച്ചറിയാൻ
സഹായിക്കുന്ന സെൻസിങ് സവിശേഷതകൾ ഉള്ള ക്യാമറകളാണ് സ്ഥാപിക്കേണ്ടത്. ഡ്രൈവറുടെ കാബിൻ, പാസഞ്ചേഴ്സ് കമ്പാർട്ട്മെന്റ് എന്നിവയെ വേർതിരിക്കാൻ കട്ടിയുള്ളതും ഇരുണ്ടതുമായ കർട്ടനുകൾ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.

Kerala State - Students Savings Scheme

TOP NEWS

July 12, 2025
July 12, 2025
July 12, 2025
July 12, 2025
July 12, 2025
July 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.