19 April 2024, Friday

Related news

February 29, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023

ക്യാമ്പസുകള്‍ അടുത്തമാസം മുതല്‍ സജീവമാകും; കോളജ് തുറക്കാന്‍ ഉത്തരവായി, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ…

Janayugom Webdesk
തിരുവനന്തപുരം
September 17, 2021 7:13 pm

കോവിഡ് മഹാമാരിമൂലം അടച്ചിട്ട കോളജുകള്‍ അടുത്തമാസത്തോടെ തുറക്കും. അമ്പത് ശതമാനം വിദ്യാര്‍ത്ഥികളോടെ കോളജുകള്‍ തുറക്കാം. അടുത്തമാസം മുതല്‍ ക്ലാസുകള്‍ ആരംഭിക്കാമെന്നും ഇടവിട്ടുള്ള ദിവസങ്ങളില്‍ പ്രത്യേക ബാച്ചുകളായി തിരിച്ചാണ് ക്ലാസുകള്‍ നടത്തേണ്ടതെന്ന് ഉത്തരവില്‍ പറയുന്നു.

ഒക്ടോബര്‍ നാല് മുതല്‍ അവസാന വർഷ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകളാവും തുടങ്ങുക. അതേസമയം ബിരുദാനന്തര ബിരുദ ക്ലാസുകളിൽ മുഴുവൻ കുട്ടികൾക്കും ദിവസവും ക്ലാസുണ്ടാകും. ബിരുദ ക്ലാസുകൾ ആവശ്യമെങ്കിൽ 50 ശതമാനം വിദ്യാർഥികളെ ഒരു ബാച്ച്​ ആയി പരിഗണിച്ച്​ ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന്​ സ്ഥലം ലഭ്യമായ ഇടങ്ങളിൽ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താവുന്നതാണ്​. സയൻസ്​ വിഷയങ്ങളിൽ പ്രാക്​ടിക്കലിന്​ മുൻതൂക്കം നൽകണം. ക്ലാസുകളുടെ സമയം കോളജുകൾക്ക്​ തീരുമാനിക്കാമെന്നും ഉത്തരവിൽ പറയുന്നു.

കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക വാക്സിനേഷന്‍ ഡ്രൈവുണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു. കോളജുകളും പരിസരവും അണുവിമുക്​തമാക്കുന്നതിനുള്ള നടപടികൾ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന്​ സ്വീകരിക്കണം. കോളജുകളിൽ വിദ്യാർഥികളും അധ്യാപകരും കോവിഡ്​ ​പ്രോ​ട്ടോകോൾ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Eng­lish Sum­ma­ry: Cam­pus­es will be active from next month; The order to open the col­lege, the guide­lines are as follows

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.