Wednesday
20 Feb 2019

കാല് തല്ലിയൊടിക്കുമെന്ന് ബിജെപി കേന്ദ്ര മന്ത്രിയുടെ ഭീഷണി

By: Web Desk | Wednesday 19 September 2018 10:26 AM IST

അസനോള്‍: ഭിന്നശേഷിക്കാരുടെ പരിപാടിയില്‍ പങ്കെടുക്കവെ സദസ്സിലുണ്ടായിരുന്ന ആളുടെ കാലു തല്ലിയൊടിക്കുമെന്ന് ബിജെപി കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ. പ്രസംഗിക്കുന്നതിനിടയില്‍ സദസ്സില്‍  നിന്ന് എണീറ്റു നടന്നയാള്‍ക്ക് നേരെയാണ് മന്ത്രിയുടെ ഭീഷണി. പശ്ചിമബംഗാളിലെ അസനോളില്‍ ചൊവ്വാഴ്ചയാണ് സംഭവം.

ഭിന്നശേഷിക്കാര്‍ക്കായി വീല്‍ചെയറുകളും മറ്റു ഉപകരണങ്ങളും വിതരണം ചെയ്യുന്ന സാമാജിക് അധികാരിത ശിബിര്‍ എന്ന പരിപാടിയില്‍ എത്തിയതായിരുന്നു ബാബുല്‍ സുപ്രിയോ. പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടയില്‍ മന്ത്രി പെട്ടന്നുതന്നെ  പ്രകോപിതനായി മാറുകയായിരുന്നു. സദസ്സില്‍ നിന്ന് എണീറ്റു നടന്ന ഒരാള്‍ക്കുനേരെയാണ് മന്ത്രി രോഷം പ്രകടിപ്പിച്ചത്.

‘നിങ്ങള്‍ക്കെന്താണ് പറ്റിയത്? എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഇനി നിങ്ങള്‍ അവിടെനിന്ന് അനങ്ങിയാല്‍ കാല് ഞാന്‍ തല്ലിയൊടിക്കും. എന്നിട്ട് ഒരു ഊന്നുവടിയും തരും’ മന്ത്രി പറഞ്ഞു. ഇനി അയാള്‍ അവിടെനിന്ന് അനങ്ങിയാല്‍ കാലു തല്ലിയൊടിക്കാനും ഊന്നുവടി നല്‍കാനും മന്ത്രി സുരക്ഷാ ജീവനക്കാരനോട് നിര്‍ദ്ദേശവും നല്‍കി.

വീഡിയോ കാണാം..

Related News