കോവിഡ് കാലത്ത് ഈ പഴങ്ങൾ കഴിച്ചാൽ പ്രതിരോധ ശേഷി വർധിക്കുമോ ?

Web Desk
Posted on September 08, 2020, 12:34 pm

കോവിഡ് എന്ന മഹാമാരി വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കുക എന്നത് എല്ലാർക്കും ബാധകമായ കാര്യം തന്നെയാണ്. ഈ രോഗത്തെ പ്രതിരോധിക്കാനുള്ള മികച്ച മാർഗം രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുക എന്നതാണ്. ഏതൊക്കെ പഴങ്ങൾ കഴിച്ചാൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാം എന്ന് നോക്കാം.

1.വൈറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന പഴമാണ് പേരയ്ക്ക. തക്കാളിയും തണ്ണിമത്തനും കഴിഞ്ഞാൽ ലൈക്കോപീൻ എന്ന വർണവസ്തുവും പേരയ്ക്കയിൽ ധാരാളമായിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതോടൊപ്പം ഹൃദയാരോഗ്യത്തിനും, ചിലയിനം അർബുദങ്ങൾ പ്രതോരോധിക്കാനും നല്ലതാണ്.

2.നെല്ലിക്ക ജ്യൂസ് പ്രതിരോധശക്തി മെച്ചപ്പെടുത്താൻ ഏറ്റവും മികച്ച ഒന്നാണ്. നെല്ലിക്കയിൽ വൈറ്റമിൻ സി, കാൽസ്യം ഫോസ്ഫറസ്, ഇരുമ്പ് ഇവ ധാരാളം അടങ്ങിയിട്ടുണ്ട്. ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നു. വൈറൽ, ബാക്ടീരിയൽ രോഗങ്ങളെ തടയുന്നു. കൂടാതെ ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിനും നെല്ലിക്ക ഏറെ ഗുണം ചെയ്യും.

3.മോഗ്ലോബിന്റെ അളവ് കൂട്ടാൻ ഇരുമ്പ് ധാരാളം അടങ്ങിയ ഞാവൽ പഴം സഹായിക്കും. ഇതിന് ആന്റിബാക്ടീരിയൽ, ആന്റിഇൻഫക്ടീവ്, ആന്റി മലേറിയൽ ഗുണങ്ങളും ഉണ്ട്. ഇവയെ കൂടാതെ തക്കാളി, കാപ്സിക്കം, കൂൺ, പച്ചനിറത്തിലുള്ള പച്ചക്കറികളായ ബ്രക്കോളി പോലുള്ളവയെല്ലാം പ്രതിരോധശക്തി മെച്ചപ്പെടുത്താൻ സഹായിക്കും.

Eng­lish sum­ma­ry; Can eat­ing these fruits dur­ing covid boost immunity?

You may also like this video;