മണിപ്പൂരിൽ കഞ്ചാവ് കൃഷി നിയമാനുസൃതമാക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരെൻ സിങ്. സംസ്ഥാന നിയമസഭാ സമ്മേളനത്തിനിടെ നടന്ന ചോദ്യോത്തരവേളയിൽ പ്രതിപക്ഷ എംഎൽഎയും കോൺഗ്രസ് നേതാവുമായ കുംക്ചാമിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മരുന്ന് ഉല്പാദനത്തിനാണ് കഞ്ചാവ് ചെടി ഉപയോഗിക്കുകയെന്നും ബിരെൻ വ്യക്തമാക്കി. കൃഷി നിയമാനുസൃതമാക്കുന്നതിനു മുമ്പ് പദ്ധതിയുടെ ഗുണദോഷങ്ങളെക്കുറിച്ച് പഠിക്കുകയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ വിലയിരുത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019 മുതല്‍ 2020 ഫെബ്രുവരി വരെ പൊലീസും വിവിധ ഏജൻസികളും നടത്തിയ പരിശോധനയിൽ 1952 ഏക്കറിൽ അനധികൃതമായി കൃഷി ചെയ്തുവന്ന കറുപ്പ് ചെടികൾ നശിപ്പിച്ചിട്ടുണ്ട്. അനധികൃത കഞ്ചാവ് കൃഷിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 33 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായും മന്ത്രിസഭാ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സർക്കാരിന്റെ ലഹരിവരുദ്ധ പദ്ധതിയിൽ അനധികൃത മദ്യവിതരണത്തിനെതിരെയും നടപടി കൈക്കൊള്ളണമെന്നും സഭയിൽ ആവശ്യമുയർന്നു.
മരുന്ന് നിർമ്മാണത്തിനായി കഞ്ചാവ് കൃഷി നടത്തിയതിലൂടെ സർക്കാരിന്റെ റവന്യൂ വരുമാനം വർധിച്ചതായി മുഖ്യമന്ത്രി സെപ്റ്റംബറിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു. സംസ്ഥാനത്തെ നികുതി വരുമാനത്തിൽ 2019ൽ മാത്രം 1000 കോടി രൂപ വർധനവുണ്ടായതായും ബിരെൻ സിങ് പറഞ്ഞിരുന്നു.
English Summary: Cannabis cultivation will be legalized.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.