കാനഡ തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി ജസ്റ്റിന്‍ട്രൂഡോയ്ക്ക് ഭീഷണി, തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് എത്തുന്നത് ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളുമായി

Web Desk
Posted on October 13, 2019, 2:53 pm

മോണ്ട്രിയല്‍: പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഭീഷണി ഉള്ളതായി റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇദ്ദേഹം എത്തുന്നത് കനത്ത സുരക്ഷയിലാണ്. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളും ധരിക്കുന്നുണ്ട്.

അതേസമയം ട്രൂഡോയുടെ പ്രചാരണസംഘം ഇതേക്കുറിച്ച് യാതൊന്നും പ്രതികരിച്ചിട്ടില്ല. ഭാര്യ സോഫി ഗ്രിഗോയര്‍ ട്രൂഡോ പ്രചാരണ വേദിയിലെത്തുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും അവര്‍ എത്തിയില്ല.

ഓണ്‍ലൈന്‍ വഴിയുള്ള വിദ്വേഷ സന്ദേശങ്ങള്‍ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ആക്രമണ സാധ്യതയുള്ള സാഹചര്യത്തിലാണ് നിരീക്ഷണം.