കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കി

Web Desk
Posted on June 20, 2018, 12:58 pm

ഒട്ടാവ: കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കി കാനഡ. ഇതു സംബന്ധിച്ച നിയമത്തിന് കനേഡിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. 29നെതിരെ 52 വോട്ടുകള്‍ക്കാണ് ’ ദ കനബീസ് ആക്‌ട്’ കനേഡിയന്‍ സെനറ്റില്‍ ചൊവ്വാഴ്ച പാസായത്. ലഹരിമരുന്നിന്റെ വര്‍ധനവും വിതരണവും നിയന്ത്രിക്കുന്നതും ക്രമീകരിക്കുന്നതുമാണ് നിയമം.

ഇതുപ്രകാരം ഈ വര്‍ഷം സെപ്തംബര്‍ മുതല്‍ കഞ്ചാവ് നിയമപരമായി വാങ്ങി ഉപയോഗിക്കാന്‍ ജനങ്ങള്‍ക്ക് കഴിയുമെന്നാണ് സൂചന. ഉന്മേഷത്തിനുവേണ്ടി കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് കാനഡ. 2013 ഡിസംബര്‍ മുതല്‍ ഉറുഗ്വേയില്‍ കഞ്ചാവ് ഉപയോഗം നിയമവിധേയമാണ്.