കാനഡയില്‍ വെള്ളക്കാരനല്ലാത്ത ആദ്യ രാഷ്ട്രീയ നേതാവ്

Web Desk

ടൊറോന്റൊ

Posted on October 02, 2017, 11:50 am

വെള്ളക്കാരനല്ലാത്ത ആദ്യ രാഷ്ട്രീയ നേതാവ് ജഗ്മീത് സിങ് കാനഡയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ തലവനായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ വംശജനായ ഈ മുപ്പത്തിയെട്ടുകാരന്‍ സിക്ക് അഭിഭാഷകനാണ്. കാനഡാസ് ന്യൂ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ തലവനായി തെരെഞ്ഞെടുക്കപ്പെട്ട ഒന്റാറിയോ പ്രവിശ്യയിലെ ഈ നിയമജ്ഞൻ 2019 ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറലുകൾക്കെതിരെ പട നയിക്കും.

പാര്‍ട്ടി ഭാരവാഹി തെരെഞ്ഞെടുപ്പിൽ മറ്റു മൂന്നു സ്ഥാനാര്‍ത്ഥികളെ പിൻതള്ളി ആദ്യ ബാലറ്റില്‍ തന്നെ 53.6 ശതമാനം വോട്ടിനാണ് ജഗ്മീത് സിങ് വിജയിച്ചത്.

‘എല്ലാ ന്യൂ ഡെമോക്രാറ്റ്സിനും നന്ദി. പ്രധാനമന്ത്രി പദത്തിലേക്കുള്ള ഓട്ടം ആരംഭിച്ചു കഴിഞ്ഞു,’ അദ്ദേഹം ട്വീറ്റ് ചെയ്തു.  2015 ലെ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട 59 സീറ്റ് വീണ്ടെടുക്കുന്നതിനുള്ള കടുത്ത പരിശ്രമത്തിലാണ് ജഗ്മീത് സിങ്. ‘അവിശ്വസനീയമായ ബഹുമതിയയാണിത്,” തെരെഞ്ഞെടുക്കപ്പെട്ടതിനെപ്പറ്റി സിങ് പറഞ്ഞു