കൊറോണ ഭീതിയെത്തുടര്‍ന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ സ്വന്തം ഐസൊലേഷനില്‍. ജസ്റ്റിന് ട്രൂഡോയുടെ ഭാര്യ സോഫിയക്ക് രോഗമുണ്ടെന്ന് സംശയമുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. യുകെയില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് സോഫിയയ്ക്ക് കൊറോണ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.
കോവിഡ് 19 പരിശോധനാ ഫലം വരുന്നതുവരെ വീട്ടില്‍ കഴിയാനാണ് ട്രൂഡോയുടെ തീരുമാനം. ഫോണ്‍ കോളുകള്‍ വഴിയും വിര്‍ച്വല്‍ മീറ്റിംഗുകളിലൂടെയും അദ്ദേഹം ഭരണം കൈകാര്യം ചെയ്യും. ഒട്ടാവയില്‍ നടത്താനിരുന്ന കാനഡ പ്രവിശ്യാ നേതാക്കളുമായുള്ള കൂടിക്കാഴ്ച ജസ്റ്റിന് ട്രൂഡോ റദ്ദാക്കി. കാനഡയില്‍ ഇതുവരെ 103 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
English Summary: canada prime minister justin trudeau under self isolation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.