25 April 2024, Thursday

സെപ്റ്റംബർ അഞ്ച് ‘ഗൗരി ലങ്കേഷ് ദിന’മായി ആചരിക്കുമെന്ന് കാനഡ

Janayugom Webdesk
ഒട്ടാവ
September 3, 2021 5:18 pm

സെപ്റ്റംബർ അഞ്ച് ‘ഗൗരി ലങ്കേഷ് ദിന’മായി ആചരിക്കുമെന്ന് കാനഡിയൻ നഗരമായ ബർണബി പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട മാധ്യമപ്രവർത്തകയും സാമൂഹ്യപ്രവർത്തകയുമായിരുന്ന ഗൗരി ലങ്കേഷ് സമൂഹത്തിന് വേണ്ടി നടത്തിയ മഹത്തായ പ്രവർത്തനങ്ങളെ അവരുടെ ചരമവാർഷിക ദിനത്തിൽ നഗരം അനുസ്മരിക്കും. ഓഗസ്റ്റ് 30 ന് ബർണബി സിറ്റി കൗൺസിലിനിടെയാണ് സെപ്റ്റംബർ
അഞ്ച് ഗൗരി ലങ്കേഷ് ദിനമായി അനുസ്മരിക്കാനുള്ള തീരുമാനം കൗൺസിൽ കൈക്കൊണ്ടത്. ഈ തീരുമാനം അറിയിച്ചുകൊണ്ട് സിറ്റി മേയർ മൈക്ക് ഹാർലി ഒപ്പിട്ട പ്രഖ്യാപനം നഗര ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 

2017 സെപ്റ്റംബർ അഞ്ചിനാണ് ലങ്കേഷ് ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീടിന് മുന്നിൽവെച്ച് വെടിയേറ്റ് മരിച്ചത്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ട ധീരയായ ഇന്ത്യൻ പത്രപ്രവർത്തകയായി ഔദ്യോഗിക പ്രഖ്യാപനത്തിൽ ലങ്കേഷിനെ ബർണബി സിറ്റി കൗൺസിൽ പ്രശംസിച്ചു. ‘ഗൗരി ലങ്കേഷ് തന്റെ എഴുത്തിലൂടെ ശാസ്ത്രീയമായ ബോധം വളർത്താനും മതഭ്രാന്ത്, ജാതി അടിസ്ഥാനത്തിലുള്ള വിവേചനം എന്നിവ നിരസിക്കാനും വായനക്കാരെ പ്രോത്സാഹിപ്പിച്ചു. 

’ ബർണബി സിറ്റി കൗൺസിലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രഖ്യാപനത്തിൽ പറഞ്ഞു. 2020 ഏപ്രിൽ 14 ന് ഡോ. ബി ആർ അംബേദ്കർ തുല്യത ദിനമായി ബർണബി നഗരം ആചരിച്ചിരുന്നു. കൂടാതെ, പൗരാവകാശ പ്രവർത്തകനായ ജസ്വന്ത് സിംഗ് ഖൽറയ്ക്ക് വേണ്ടിയും സിഖ് പൈതൃകത്തിന് വേണ്ടിയും ഒരു ദിവസം ബർണബി നഗരം സമർപ്പിച്ചിരുന്നു. 

ENGLISH SUMMARY:Canada to cel­e­brate Gau­ri Lankesh Day on Sep­tem­ber 5
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.