കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കും. കനേഡിയൻ പ്രധാനമന്ത്രി മാര്‍ക്ക് ജെ കാര്‍ണിയാണ് പ്രധാനമന്ത്രി മോഡി യെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്. കാനഡയിൽ നടക്കുന്ന ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും മോഡി കൂടിക്കാഴ്ച നടത്തിയേക്കും. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധമടക്കം നേരത്തെ വെട്ടിച്ചുരുക്കിയിരുന്നു.
ഇതിനിടെയാണ് കാനഡയിൽ നടക്കുന്ന ജി ഏഴ് ഉച്ചകോടിയിലേക്ക് മോഡിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഇന്ത്യയും കാനഡയിലും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഉച്ചകോടിയിലേക്ക് ക്ഷണിക്കുമോയെന്ന് സംശയം ഉയർന്നിരുന്നു. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും ക്ഷണിച്ചതിൽ സന്തോഷമെന്നും മോഡി എക്സിൽ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.