Web Desk

കൊച്ചി

May 03, 2021, 6:12 pm

പുതിയ മ്യൂച്വൽ ഫണ്ട് ഓഫറുമായി കാനറാ റൊബേക്കോ

Janayugom Online

കാനറാ റൊബേക്കോ അസറ്റ് മാനേജ്മെന്‍റ് കമ്പനി പുതിയ ഫണ്ട് ഓഫർ പ്രഖ്യാപിച്ചു. ഓപ്പൺ എൻഡഡ് ഇക്വിറ്റി സ്‌കീമായ കാനറാ റൊബേക്കോ ഫോക്കസ്‌ഡ് ഇക്വിറ്റി ഫണ്ട്, വിവിധ മേഖലകളിലുള്ള പരമാവധി 30 ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് (വലിയ മൂലധനം, ഇടത്തരം മൂലധനം, ചെറിയ മൂലധനം) കമ്പനികളിൽ നിക്ഷേപിക്കും. 15 ദിവസത്തെ പുതിയ ഫണ്ട് ഓഫറിന്‍റെ കാലാവധി ഈ മാസം 23 മുതൽ അടുത്ത മാസം 7 വരെയാണ്. 

ENGLISH SUMMARY:Canara Robe­co with new mutu­al fund offer
You may also like this video