അവസാന വര്‍ഷ പരീക്ഷകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി കര്‍ണാടക വിദ്യാര്‍ത്ഥികള്‍

Web Desk

ബംഗളുരു:

Posted on June 01, 2020, 7:37 pm

കോളജ്-സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ അവസാന വര്‍ഷ പരീക്ഷകള്‍ റദ്ദാക്കാനുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ സമാന നിലപാട് സ്വീകരിക്കണമെന്ന ആവശ്യവുമായി കര്‍ണാടകയിലെ വിദ്യാര്‍ത്ഥികളും രംഗത്ത്. പരീക്ഷയില്ലാതെ തന്നെ തങ്ങളെ വിജയിപ്പിക്കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നു.

പരീക്ഷ റദ്ദാക്കണമെന്ന് പല വിദ്യാര്‍ത്ഥികളും സാമൂഹ്യമാധ്യമങ്ങള്‍ വഴിയും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദമല്ലെന്നും ഇവര്‍ വാദിക്കുന്നു.

ENGLISH SUMMARY: can­cel final year exams for col­leges uni­ver­si­ties kar­nata­ka stu­dents

YOU MAY ALSO LIKE THIS VIDEO