October 3, 2022 Monday

Related news

September 28, 2022
September 25, 2022
September 24, 2022
September 20, 2022
September 15, 2022
September 13, 2022
September 12, 2022
September 10, 2022
September 6, 2022
September 6, 2022

തൊഴിൽ നിയമങ്ങൾ റദ്ദാക്കൽ: ഐഎൽഒ ആശങ്ക അറിയിച്ചു

Janayugom Webdesk
ന്യൂഡൽഹി
May 25, 2020 9:18 pm

കൊറോണ പ്രതിസന്ധി മറികടക്കാനെന്ന പേരിൽ രാജ്യത്തെ തൊഴിൽ നിയമങ്ങൾ റദ്ദാക്കിയ നടപടിയിൽ അന്താരാഷ്ട്ര തൊഴിൽ സംഘടന ( ഐഎൽഒ) ആശങ്ക അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി ഐഎൽഒ അധികൃതർ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ച തൊഴിൽ നിയമങ്ങൾ റദ്ദാക്കിയ നടപടികൾ പിൻവലിക്കാൻ ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്.

രാജ്യത്തെ തൊഴിൽ നിയമങ്ങൾ റദ്ദാക്കിയ നടപടിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എഐടിയുസി ഉൾപ്പെടെയുള്ള രാജ്യത്തെ പത്ത് പ്രമുഖ തൊഴിലാളി സംഘടനകൾ ഐഎൽഒയ്ക്ക് കത്തയച്ചിരുന്നു. ഐഎൽഒ ഡയറക്ടർ ജനറൽ ഗെയ് റൈഡർക്കാണ് പരാതി നൽകിയത്.
മൂന്ന് വർഷക്കാലത്തേയ്ക്കാണ് വിവിധ സംസ്ഥാനങ്ങൾ തൊഴിൽ നിയമങ്ങൾ റദ്ദാക്കിയത്. ഇതിലൂടെ നിലവിലുള്ള തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നുവെന്ന് മാത്രമല്ല തങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്നവരെ നിയമിക്കാനും കഴിയും. കൂലിയുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് വിലപേശാനുള്ള അവകാശങ്ങൾ പോലും വിവിധ സംസ്ഥാനങ്ങൾ റദ്ദാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് തൊഴിൽ നിയമങ്ങൾ മൂന്ന് വർഷത്തേയ്ക്ക് റദ്ദാക്കിയത്.

Eng­lish Sum­ma­ry:Can­cel­la­tion of labor laws

You may also like this Video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.