December 5, 2023 Tuesday

Related news

December 1, 2023
November 26, 2023
November 23, 2023
November 20, 2023
November 9, 2023
November 9, 2023
November 7, 2023
November 7, 2023
November 7, 2023
November 6, 2023

നീറ്റ്‌ പിജി പ്രവേശനം റദ്ദാക്കുന്നത്‌ ദുരന്തമാകും: സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
April 26, 2022 10:03 am

നീറ്റ്‌ പിജി അഡ്‌മിഷൻ റദ്ദാക്കിയാൽ മാനുഷിക ദുരന്തമുണ്ടാകുമെന്ന്‌ സുപ്രീംകോടതി. കൗൺസലിങ്ങിനുശേഷവും ഒഴിവുള്ള എൻആർഐ സീറ്റിലേക്ക്‌ അപേക്ഷിക്കാൻ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവെയാണ്‌ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.

എല്ലാ സീറ്റിലേക്കും പ്രവേശനം നടത്തിയെന്നും ഇതെങ്ങനെ റദ്ദാക്കുമെന്നും സുപ്രീംകോടതി ചോദിച്ചു. ആകെയുള്ള 618 എൻആർഐ സീറ്റിൽ 57 എണ്ണം ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും ഇതിലേക്ക്‌ പ്രവേശനത്തിന്‌ സമയം വേണമെന്നും കേരള പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ ആവശ്യം. 

സംസ്ഥാന സർക്കാർ കോടതിയിൽ നൽകിയ റിപ്പോർട്ട്‌ പ്രകാരം 38 പരാതിക്കാരിൽ ഏഴുപേർ മാത്രമാണ്‌ എൻആർഐ പരിധിയിൽ വരികയെന്ന്‌ ബെഞ്ച്‌ പറഞ്ഞു. വാദം ഇന്നും തുടരും

Eng­lish Sum­ma­ry: Can­cel­la­tion of NEET PG admis­sion will be a dis­as­ter: Supreme Court

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.