9 November 2025, Sunday

Related news

November 9, 2025
November 8, 2025
November 8, 2025
November 8, 2025
November 8, 2025
November 8, 2025
November 7, 2025
November 7, 2025
November 7, 2025
November 7, 2025

കാൻസർ മരുന്ന് മാറി നൽകിയ സംഭവം: സമഗ്രാന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ

Janayugom Webdesk
തിരുവനന്തപുരം
October 10, 2025 6:55 pm

റീജിയണൽ കാൻസർ സെന്ററിൽ തലച്ചോറിലെ കാൻസറിനു ചികിത്സയിലുള്ളവർക്ക് ശ്വാസകോശ കാൻസർ ബാധിതർക്കുള്ള കീമോതെറാപ്പി ഗുളികകൾ മാറി നൽകിയെന്ന പരാതിയിൽ സമഗ്രാന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്കാണ് അന്വേഷണ ചുമതല. മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു. ആരുടെ ഭാഗത്താണ് വീഴ്ചയെന്ന് കണ്ടെത്തണം.

വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ഡ്രഗ്സ് കൺട്രോളർ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും കമ്മീഷനെ അറിയിക്കണം. മരുന്ന് മാറി നൽകിയെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിൽ ആർസിസി ഡയറക്ടറും സമഗ്രാന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.