November 30, 2022 Wednesday

Related news

November 20, 2021
November 18, 2021
September 30, 2021
September 15, 2021
July 16, 2021
July 15, 2021
July 15, 2021
July 13, 2021
June 30, 2021
May 30, 2021

സ്ഥാനാര്‍ത്ഥി നിര്‍ണയം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലും പ്രതിഷേധം

Janayugom Webdesk
March 13, 2021 5:25 pm

യുഡിഎഫില്‍ സീറ്റ് ചര്‍ച്ചകള്‍ തീര്‍ന്നെങ്കിലും എല്ലാ പാര്‍ട്ടികളിലും സ്ഥാനാര്‍ത്ഥികളെ ചൊല്ലി പ്രതിഷേധം ശക്തമാണ്. കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്‍റ് അടക്കമുള്ളവര്‍ രാജിവെയ്ക്കുന്നു. തെരുവോരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ ശക്തമാകുന്നു. ഐ ഗ്രൂപ്പിന്‍റെ സ്ഥാനാര്‍ത്ഥികളെ എ ഗ്രൂപ്പും, എ ഗ്രൂപ്പിന്‍റെ സ്ഥാനാര്‍ത്ഥികളെ ഐ വിഭാഗവും അംഗീകരിക്കുന്നില്ല. പരസ്പരം എതിര്‍ക്കുകയാണ് . മുസ്ലീം ലീഗിലും സ്ഥിതി മെച്ചമല്ല, കെപിഎ മജീദ് ഉള്‍പ്പെടെയുള്ളവരുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പാര്‍ട്ടിയില്‍ തന്നെ പടയൊരുക്കം തുടങ്ങി.

കേരള കോണ്‍ഗ്രസ് (ജോസഫ് വിഭാഗം ) സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതിഷേധം ശക്തമാകുന്നു. പരസ്യമായി എതിര്‍ത്ത് പലരും രംഗത്തു വന്നു കഴിഞ്ഞു. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും കെഎം മാണിയുടെ ഒരു കാലത്ത അതിവിശ്വസ്തനായിരുന്നു ജോയ് എബ്രഹാമിനു സീറ്റില്ല. പാർട്ടിയുടെ സംഘടനാ ചുതലയുള്ള ജനറൽ സെക്രട്ടറിയായിരുന്ന ജോയ് എബ്രഹാം. എന്നും തനിക്കൊപ്പമുണ്ടാകുമെന്ന് കരുതിയ ഈ നേതാവ് ജോസ് കെ മാണിയെ തള്ളിപ്പറഞ്ഞു. മാണിയുടെ കൂടെ നിന്ന പലരേയും അടർത്തിയെടുത്ത് പിജെ ജോസഫിനൊപ്പം കൊണ്ടു പോയ നേതാവ്. പക്ഷേ പിജെ സീറ്റുകൾ വീതിച്ചു നൽകുമ്പോൾ ആരുമില്ലാത്തവനായി മാറുകയാണ് ജോയി എബ്രഹാം. കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൽ മാണിയുടെ ഈ പഴയ വിശ്വസ്തൻ ഇനി ആരുമല്ലാത്ത അവസ്ഥ. കേരള കോണ്‍ഗ്രസിന്‍റെ മുടിചൂടാ മന്നനായിരുന്നു ജോയി ഏബ്രഹാം യുഡിഎഫിന് അധികാരം കിട്ടിയാൽ ബോർഡ് ചെയർമാൻ സ്ഥാനം നൽകാമെന്നാണ് എംഎൽഎ സ്ഥാനാർത്ഥിത്വം നിഷേധിച്ചവർക്ക് പിജെ ജോസഫ് നൽകുന്ന വാഗ്ദാനം. മറ്റ് വഴികളില്ലാത്തതിനാൽ ഇത് അംഗീകരിക്കുകയാണ് . ഇതു പോലെ കെ എം മാണിയുടെ വിശ്വസ്തനായിരുന്നു.സജി മഞ്ഞകമ്പൻ , കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റുമായിരുന്നു. പാല, പൂഞ്ഞാര്‍ ഏതെങ്കിലും ഒരു സീറ്റ് പ്രതീക്ഷിച്ചതായിരുന്നു.

ജോയ് എബ്രഹാമിനും , മഞ്ഞക്കടമ്പനും പിജെയ്‌ക്കൊപ്പം നിൽക്കാതെ മറ്റ് വഴികളില്ല. ജോസ് കെ മാണിയെ ആക്ഷേപിച്ചു പുറത്തു വന്നവരാണിവര്‍. എന്നാൽ ജോസ് കെ മാണിയെ തള്ളിപ്പറഞ്ഞ് മാണി ഗ്രൂപ്പ് വിട്ടെത്തിയവർക്ക് സമ്പൂർണ്ണ നിരാശയാണ് കേരളാ കോൺഗ്രസ് പിജെ ജോസഫിന്റെ പ്രഖ്യാപനം. ജോസഫ് വിഭാഗത്തില്‍ തന്നെ രണ്ടാമനെ ചോല്ലി മോൻസ് ജോസഫും ഫ്രാൻസിസ് ജോർജും രണ്ട് തട്ടിലാണ്. ഇവർക്കാണ് പിജെ ജോസഫുമായി കൂടുതൽ അടുപ്പം. ഫ്രാൻസിസ് ജോർജിന് ജനാധിപത്യകേരള കോണ്‍ഗ്രസുമായി ജോസഫിനൊപ്പം ലയിച്ചതാണ്. അതിനാല്‍ പാര്‍ട്ടിയില്‍ വലിയ സ്വാധീനമൊന്നുമില്ല. എന്നാൽ മോൻസിനൊപ്പം നിരവധി നേതാക്കളുണ്ട്. മാണി ഗ്രൂപ്പിലെ അതിശക്തനായിരുന്നു മുന്‍ യൂത്തഫ്രണ്ട് പ്രസിഡന്‍റായിരുന്നു വിക്ടര്‍ ടിതോമസ്, ജോസഫ് എം പുതുശേരിയുമായിട്ടുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് ആദ്യംമുതല്‍ ജോസഫിനൊപ്പം കൂടിയത്. എന്നാല്‍ തിരുവല്ല സീറ്റ് ലഭിക്കുമെന്നു വിചാരിച്ച് പുതുശേരിയും ജോസ് കെ മാണി വിട്ട് പിജ ജോസഫിനൊപ്പം കൂടി. എന്നാല്‍ രണ്ടു പേര്‍ക്കും തിരുവല്ല സീററ് ലഭിച്ചില്ല. പി ജെയുടെ വിശ്വസ്തനായ കുഞ്ഞുകോശി പോളിനാണ് നറുക്ക് വീണത്. വികടര്‍ ടി തോമസ് പിന്നീട് മോന്‍സ് ജോസഫിനൊപ്പം നിന്നു. എന്നാല്‍ വികട്റിനു സീറ്റ് കിട്ടിയില്ല. സീറ്റ് ചർച്ചയിൽ ജോസഫ് എം പുതുശ്ശേരിക്ക് വിഷമം ഉണ്ടാകാതിരിക്കാൻ വിക്ടറിനെ മോൻസ് പിന്തുണച്ചില്ല. ഇതോടെ തിരുവല്ലയിൽ രണ്ട് പേർക്കും സീറ്റ് പോയി. ഇതിൽ ഒരാൾക്ക് തിരുവല്ല കിട്ടുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. ചങ്ങനാശ്ശേരിയിലും സംഭവിച്ചത് ഇതാണ്. കേരളാ കോൺഗ്രസ് പിളർത്തുമ്പോൾ ജോസഫിന് തുണയായത് ചങ്ങനാശ്ശേരി എംഎൽഎയായ സിഎഫ് തോമസിന്റെ നിലപാടാണ്. വെറും ജോസഫ് ഗ്രൂപ്പായി മാറാത്തതും സിഎഫിന്റെ സാന്നിധ്യം കൊണ്ട്. കെ എം മാണിയുടെ വിശ്വസ്തനും , പാര്‍ട്ടി ഡെപ്യുട്ടി ചെയര്‍മാന്‍, ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു.

കെ എം മാണിയുടെ താല്‍പര്യത്താല്‍ മന്ത്രി സ്ഥാനവും സി എഫിന് കിട്ടിയിരുന്നു. സിഎഫിന്റെ മരണ ശേഷം ഈ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വരുന്ന സാഹചര്യമുണ്ടായിരുന്നു. അന്ന് സിഎഫിന്‍റെ സഹോദരനെ സ്ഥാനാര്‍ത്ഥിയാക്കുമന്നു പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആ ഉപതെരഞ്ഞെടുപ്പ് നടന്നില്ല. ഇപ്പോൾ ആ സഹോദരനെ പൂർണ്ണമായും മറുന്നു. സിഎഫിന്‍റെ സഹോദരന്‍ സാജൻ ഫ്രാൻസിസിന് വിനയായത് ജോയ് എബ്രഹാമിനൊപ്പമുള്ള അടുപ്പമാണെന്നു പറയപ്പെടുന്നു. പിജെയിൽ ജോയ് എബ്രഹാമിന് സ്വാധീനമില്ലെന്ന് തെളിയിക്കാൻ കുടി മറുപക്ഷം നടത്തിയ നീക്കമാണ് ചങ്ങനാശ്ശേരിയിലെ സ്ഥാനാർത്ഥിയിൽ നിറയുന്നത്. എംഎൽഎ സ്ഥാനാർത്ഥിത്വം കിട്ടാത്ത എല്ലാവർക്കും ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളാണ് ജോസഫിന്റെ വാഗ്ദാനം. എന്നാൽ ഇതിനു മാത്രം ബോർഡുകൾ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പോലും ജോസഫിന് കിട്ടില്ല. അതുകൊണ്ട് തന്നെ പറഞ്ഞു പറ്റിക്കുകയാണെന്ന് വ്യക്തം.തൽകാലം സജി മഞ്ഞകമ്പൻ അടക്കമുള്ളവർ പൊട്ടിത്തെറിക്ക് നിൽക്കില്ല. മാണിയെ വഞ്ചിച്ചതിനുള്ള പ്രതികാരമായി ചർച്ച എത്തുമെന്നതു കൊണ്ടാണ് ഇത്. അവസാന നിമിഷം ജോസ് കെ മാണിയെ കൈവിട്ട ജോസഫ് എം പുതുശ്ശേരി തീർത്തും നിരാശനാണ്. തിരുവല്ലയിൽ ഇടതുപക്ഷത്ത് മത്സരിക്കുന്നത് മാത്യു ടി തോമസാണ്. അതു തിരിച്ചറിഞ്ഞാണ് പുതുശ്ശേരി ജോസഫ് പക്ഷത്തേക്ക് പോയത്. ചങ്ങനാശ്ശേരിയോ തിരുവല്ലയോ കിട്ടുമെന്നും പ്രതീക്ഷിച്ചു. വിക്ടർ ടി തോമസ് തിരുവല്ല ഉറപ്പിച്ചാണ് നിന്നത്. അതും വെറുതെയായി. വിക്ടർ പരസ്യ പ്രതികരണവുമായി എത്തിക്കഴിഞ്ഞു. പറഞ്ഞു പറ്റിച്ചെന്ന് വിക്ടർ പറയുന്നു. ഇത് പാർട്ടിയിൽ പുതിയ പിളർപ്പിന് വഴിവയ്ക്കും.യുഡിഎഫ് സെക്രട്ടറിയായിരുന്നു ജോണി നെല്ലൂർ. പിജെ ജോസഫിനൊപ്പം പോയാൽ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് കേരളാ കോൺഗ്രസ് ജേക്കബ് വിട്ട് ജോണി നെല്ലൂർ ജോസഫ് ഗ്രൂപ്പിൽ എത്തിയത്. തീർത്തും നിരാശയാണ് ഫലം. പത്ത് സീറ്റ് യുഡിഎഫ് കൊടുത്തിട്ടും ജോസഫ് നെല്ലൂരിനേയും പരിഗണിച്ചില്ല. ഇതോടെ എംഎൽഎ ആകണമെന്ന മോഹവും പൊളിയുകയാണ്.

കേരളാ കോൺഗ്രസ് ജേക്കബിന്റെ ചെയർമാനായിരുന്നു ജോണി നെല്ലൂർ. ജോസഫ് ഗ്രുപ്പിൽ എത്തിയപ്പോൾ സാധാരണ പാർട്ടിക്കാരനായി മാറുകയാണ് നെല്ലൂരും.സീറ്റുകൾ മോഹിച്ച് വിവിധ കേരള കോൺഗ്രസ് ഗ്രൂപ്പുകളിൽ നിന്ന് പാർട്ടിയിലെത്തിയവരിൽ ഫ്രാൻസിസ് ജോർജ്, പ്രിൻസ് ലൂക്കോസ് എന്നിവർക്ക് മാത്രമാണ് സീറ്റ്. പി ജെ ജോസഫ് തൊടുപുഴയിൽ തന്നെ മത്സരിക്കും. കെ എം മാണിയുടെ മരുമകൻ എം പി ജോസഫാണ് തൃക്കരിപ്പൂരിലെ സ്ഥാനാർത്ഥി. 10 സ്ഥാനാർത്ഥികളിൽ അഞ്ച് പേർ പുതുമുഖങ്ങളാണ്. തിരുവല്ലയിൽ കുഞ്ഞുകോശി പോളും ചങ്ങനാശ്ശേരിയിൽ വി ജെ ലാലിയും ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസും കോതമംഗലത്ത് ഷിബു തെക്കുംപുറവും മത്സരിക്കും. വരും ദിനങ്ങളില്‍കേരള കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറിക്ക് ഇടയാക്കും. പി ജെ ജോസഫ് വളരെ ക്ഷീണിതനായ സാഹചര്യത്തില്‍ മോന്‍സ് ജോസഫ് പാര്‍ട്ടിയില്‍ പിടി മുറുക്കിയിരിക്കുന്നു. ഫ്രാന്‍സിസ് ജോര്‍ജ്ജിനെ പോലുള്ളവര്‍ക്ക് ജോസ് കെ മാണിയുമായി ഒരു തരത്തിലും സഹകരിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ച് മാണി ഗ്രൂപ്പില്‍നിന്നും പുറത്തു പോയത്.

ENGLISH SUMMARY: Can­di­date selec­tion also protest­ed in the Joseph fac­tion of the Ker­ala Congress

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.