മണ്ഡലം കമ്മിറ്റി നിർദ്ദേശിച്ചയാളെ തള്ളി മറ്റൊരു വാർഡിൽ നിന്നുള്ളയാളെ സ്ഥാനാർഥിയാക്കിയ ഡിസിസി നടപടിയിൽ പ്രതിഷേധിച്ച് നാലാഞ്ചിറ കിണവൂരിൽ കോൺഗ്രസിൽ കൂട്ടരാജി. മണ്ഡലം പ്രസിഡന്റ് പനയപ്പള്ളി ഹരിയടക്കം മണ്ഡലം, വാർഡ് ഭാരവാഹികളെല്ലാം പാർട്ടിയിൽ നിന്ന് രാജിവച്ചു. ബുധനാഴ്ച ചേർന്ന ഭാരവാഹി യോഗം അലങ്കോലമായി. വാർഡ് കമ്മിറ്റി നിർദ്ദേശിച്ച ഷീജ വർഗീസിനെ ഒഴിവാക്കി മറ്റൊരു വാർഡിൽ നിന്നുള്ള ത്രേസ്യാമ്മയെയാണ് ഡിസിസിസ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് രാജി.
കോർപറേഷനിലെ സ്ഥാനാർഥി നിർണയത്തിൽ ഡിസിസി യുടെയും ചില നേതാക്കളുടേയും ഏകപക്ഷീയ നിലപാടിനെതിരെ കോൺഗ്രസിനുള്ളിൽ അതൃപ്തി പുകയുകയാണ്. ചിലർ സീറ്റ് കച്ചവടം നടത്തിയതായും ആരോപണമുണ്ട്
English summary: Candidate selection: Collective resignation in Congress
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.