ബിഹാറിൽ സ്ഥാനാർത്ഥി വെടിയേറ്റു മരിച്ചു

Web Desk

പട്ന

Posted on October 25, 2020, 10:54 pm

ബിഹാറില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സ്ഥാനാര്‍ത്ഥി വെടിയേറ്റു മരിച്ചു. ജനതാദള്‍ രാഷ്ട്രവാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ശ്രീനാരായണ്‍ സിങ്(45) ആണ് വെടിയേറ്റ് മരിച്ചത്. അദ്ദേഹത്തിന്റെ ഒരു അനുയായിയും വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. അക്രമികളിൽ ഒരാളെ ജനക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തി.

ഷിയോഹര്‍ ജില്ലയിലെ ഹാത്സര്‍ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനിടെയാണ് വെടിവെയ്പ്പുണ്ടായത്. ജനക്കൂട്ടത്തിനിടയിൽ നിന്നാണ് ശ്രീനാരായണ്‍ സിങിനു നേരെ വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു.

ആക്രമണത്തില്‍ ആറുപേര്‍ ഉള്‍പ്പെട്ടതായാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു. കൃത്യത്തില്‍ പങ്കെടുത്തവരെ കണ്ടെത്താനുള്ള തെരച്ചിൽ നടന്നുവരികയാണെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥൻ രാകേഷ് കുമാര്‍ അറിയിച്ചു.

Eng­lish sum­ma­ry: Can­di­date shot dead in Bihar

You may also like this video: