നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് കുറ്റകൃത്യ പശ്ചാത്തലമുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം ഇക്കാര്യം വിശദീകരിക്കണം. കുറ്റകൃത്യ പശ്ചാത്തലമില്ലാത്ത സ്ഥാനാര്‍ത്ഥിയെ എന്തുകൊണ്ട് കൊണ്ട് കണ്ടെത്താനായില്ലെന്നും വിശദീകരിക്കേണ്ടി വരും.
സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് 48 മണിക്കൂറിനുള്ളിലോ പത്രിക സ്വീകരിക്കുന്നതിന് രണ്ടാഴ്ച മുമ്പോ സമൂഹമാധ്യമങ്ങളിലും പാര്‍ട്ടിയുടെ വെബ്‌സൈറ്റിലും സ്ഥാനാര്‍ത്ഥിയുടെ ക്രിമിനല്‍ പശ്ചാത്തലം പരസ്യം ചെയ്യണം. മൂന്ന് തവണയാണ് മാധ്യമങ്ങള്‍ വഴി പരസ്യം ചെയ്യേണ്ടത്. പരസ്യത്തിന്റെ പകര്‍പ്പ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്ത് 72 മണിക്കൂറിനുള്ളില്‍ കമ്മീഷന് നല്‍കുകയും വേണമെന്നും അദ്ദേഹം വ്യക്തമാക്കി
English summary; Candidates’ criminal background should be advertised; Tikaram Meena
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.