September 29, 2022 Thursday

ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധത്തിനുനേരെ പൊലീസ് വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

Janayugom Webdesk
 ജയ്‌പൂര്‍
September 27, 2020 9:57 pm

രാജസ്ഥാനില്‍ ഗോത്ര വര്‍ഗക്കാര്‍ക്ക് നീക്കിവച്ച അധ്യാപിക തസ്തികകളില്‍ നിയമനം നടത്താത്തതിനെതിരെ നടന്ന പ്രതിഷേധത്തില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. സമരക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയിലുണ്ടായ വെടിവയ്പ്പിലാണ് മരണം. സമരത്തിന് നേതൃത്വം നല്‍കുന്നവരും സംസ്ഥാന ഗോത്ര വികസന മന്ത്രി അര്‍ജുന്‍ സിങ് ബംനിയയും ഇന്നലെ ഉദയ്പുരില്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ച പുരോഗമിക്കുന്നതിനിടെ പൊലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. തുടര്‍ന്നുണ്ടായ പൊലീസ് വെടിവയ്പ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്.

അതേസമയം ഇയാള്‍ കൊല്ലപ്പെട്ടത് പൊലീസ് വെടിവയ്പ്പിനെ തുടര്‍ന്ന് തന്നെയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗോത്രവർഗക്കാർക്കായി നീക്കിവച്ചിരിക്കുന്ന 1,167 അധ്യാപക തസ്തികകളിലേക്കുള്ള നിയമനം ആവശ്യപ്പെട്ടാണ് സമരം. 21 ദിവസമായി തുടരുന്ന സമരം വ്യാഴാഴ്ചയാണ് ശക്തമായത്.

കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാര്‍ 25 ഓളം വാഹനങ്ങള്‍ക്ക് തീയിട്ടതായും ദേശീയപാത തടഞ്ഞതായും പൊലീസ് പറഞ്ഞു. സ്ഥിതിഗതികള്‍ രൂക്ഷമായതോടെ ദുര്‍ഗാപൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. ഇതുവരെ 30 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Eng­lish sum­ma­ry; Can­di­dates pra­tised­hat­ti­n­unere the police shoot­ing of a per­son who was killed

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.