കനറാ ബാങ്ക് മാനന്തവാടി ശാഖ സിപിഐ ഉപരോധിക്കുന്നു

Web Desk
Posted on May 15, 2019, 11:09 am

മാനന്തവാടി: മാനന്തവാടി കാനറാ ബാങ്ക് ശാഖ സിപിഐ,  അഖിലേന്ത്യാ കിസാന്‍ സഭ പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നു. കര്‍ഷകരെടുത്ത എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം നിലനില്‍ക്കെ കനറാ ബാങ്കിന്റെ ജപ്തി നടപടികള്‍ മൂലം നെയ്യാറ്റിന്‍കരയില്‍ അമ്മയും, വിദ്യാര്‍ഥിനിയായ ഏക മകളും തീ കൊളുത്തി മരിച്ച പശ്ചാത്തലത്തിലാണ് പ്രതിഷേധം.

മൊറട്ടോറിയം ലംഘിക്കുന്ന നടപടികള്‍ നിര്‍ത്തിവെക്കണമെന്നും, ജപ്തി നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉപരോധം. രാവിലെ എട്ടര മുതല്‍ ആരംഭിച്ച സമരം തുടരുകയാണ്. ജീവനക്കാരെ ആരെയും ഇതുവരെ ബാങ്കിലേക്ക് കടത്തി വിട്ടിട്ടില്ല.

YOU MAY ALSO LIKE THIS: