ലോക് ഡൗൺ കാലത്തെ വിൽപ്പന ലക്ഷ്യമിട്ട് സെമിത്തേരിയിരിൽ കഞ്ചാവ് കൃഷി ഇറക്കിയ മൂന്ന് പേരെ പൊലീസ് പിടികൂടി. ഇടകൊച്ചി ചെട്ടിക്കളത്തിൽ വീട്ടിൽ അനീഷ് (30), പനയപ്പള്ളി വലിയ വേലിക്കകം വീട്ടിൽ മജീദ് (37), തമിഴ്നാട് ദിണ്ഡിഗൽ സ്വദേശിയും കരിവേലിപ്പടിയിൽ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന വെങ്കയ്യൻ (30) എന്നിവരെയാണ് എക്സെസ് എസ്ഐ ഷൈജുവും സംഘവും പിടികൂടിയത്.
ചുള്ളിക്കൽ പ്രദേശത്തെ ആളൊഴിഞ്ഞ സെമിത്തേരിയിൽ രാത്രി എത്തിയാണ് ഇവരുടെ കൃഷി പരിപാലനം. ആരും ശ്രദ്ധിക്കാത്ത സ്ഥലത്ത് കഞ്ചാവ് വിത്തു വിതച്ചായിരുന്നു ചെടികൾ വളർത്തിയെടുക്കുന്നത്. കഞ്ചാവ് ആദ്യം വെള്ളവും ചാണകവും നല്കി വളർത്തിയെടുക്കും. പിന്നെ, ടെറസിലിട്ട് ഉണക്കി ചെറുപൊതികളിലാക്കി വില്പപന നടത്തും. ഇതായിരുന്നു ഇവരുടെ പദ്ധതി.
ലോക് ഡൗൺ കാലത്ത് ഇരട്ടിവിലയ്ക്കാണ് ഇവർ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഇവരിൽ നിന്നും ഏട്ട് പാക്കറ്റുകളിലായി 71 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. പ്രിവന്റീവ് ഓഫിസർമാരായ കെ ഹാരിസ്, സാലിഹ്, സിവിൽ ഓഫീസർമാരായ എൻ യു അനസ്, എം എം മുനീർ, ശ്രീരാജ് എന്നിവരും കഞ്ചാവ് വേട്ടയില്‍ പങ്കാളികളായി.
English Summary: Cannabis farming in Cemetery
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.