November 30, 2023 Thursday

Related news

September 30, 2023
September 21, 2023
September 4, 2023
August 13, 2023
August 5, 2023
August 2, 2023
July 17, 2023
July 7, 2023
July 5, 2023
June 29, 2023

മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; 185 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു

Janayugom Webdesk
September 17, 2021 12:22 pm

മലപ്പുറം പൂക്കോട്ടുംപാടത്ത് 185 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. പൂക്കോട്ടുംപാടം സ്വദേശി ഹമീദ് ഉൾപ്പെടെ നാല് പേരെ എക്‌സൈസ് പിടികൂടി. 

ഇന്ന് രാവിലെയാണ് എക്‌സൈസ് കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തത്. നിലമ്പൂർ എക്‌സൈസിന് ലഭിച്ച വിവരത്തെ തുടർന്നുണ്ടായ പരിശോധനയിലാണ് സംഘം പിടിയിലായത്. 185 കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമാണ് സംഘത്തിൽ നിന്ന് പിടിച്ചെടുത്തത്. 

കഞ്ചാവ് കടത്തിന് പിന്നിൽ ആറു പേരുണ്ടെന്നാണ് ലഭിച്ച വിവരം. ഇതിൽ നാലു പേര് എക്‌സൈസിന്റെ പിടിയിലായിട്ടുണ്ട്. എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നുള്ള കാര്യങ്ങളിൽ വ്യക്തത ലഭിച്ചിട്ടില്ല. ഹമീദ് മലപ്പുറത്തും ഇതര ജില്ലകളിലും വ്യാപകമായി കഞ്ചാവ് എത്തിച്ച് നൽകുന്ന കണ്ണിയാണെന്നാണ് എക്‌സൈസ് അറിയിച്ചത്. സംഭവത്തിൽ ഇനി രണ്ട് പേര് കൂടി പിടിയിലാകാനുണ്ട്.
eng­lish sum­ma­ry; cannabis hunt in Malappuram
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.