25 April 2024, Thursday

Related news

April 12, 2024
April 9, 2024
March 27, 2024
March 3, 2024
February 6, 2024
February 3, 2024
December 2, 2023
November 14, 2023
November 1, 2023
October 31, 2023

കഞ്ചാവ് ചെടി നട്ടുവളര്‍ത്തി , പരിപാലിച്ചു ; ആളാകാന്‍ ഫോട്ടോ വാട്സ്ആപ്പിലൂടെ കൂട്ടുകാർക്കും അയച്ചു , പിന്നീട് സംഭവിച്ചത്…

Janayugom Webdesk
മലപ്പുറം
October 12, 2021 12:13 pm

നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടിയുടെ ഫോട്ടോയെടുത്ത് വാട്സാആപ് വഴി കൂട്ടുകാര്‍ക്ക് അയച്ചു കൊടുത്ത യുവാവ് അറസ്റ്റിലായി. മലപ്പുറം വണ്ടൂര്‍ സ്വദേശിയാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. വണ്ടൂര്‍ വി.എം.സി ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ പരിസരത്ത് രാവിലെ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പാറപ്പുറവന്‍ ഹൗസില്‍ സനിര്‍ 360 മില്ലിഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായത്. തുടര്‍ന്ന് ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് വാട്സ്‌ആപ് വഴി കഞ്ചാവു ചെടിയുടെ ഫോട്ടോകള്‍ അയച്ച്‌ കൊടുത്തത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.

 

 

പിന്നാലെ സനിര്‍ വണ്ടൂര്‍ ടി.ബി കുന്നില്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്സില്‍ നടത്തിയ പരിശോധനയില്‍ പിറകു വശത്ത് ചെടികള്‍ക്കിടയില്‍ നിന്ന് 3 മാസം വളര്‍ച്ചയെത്തിയ കഞ്ചാവു ചെടി കണ്ടെത്തി.
eng­lish summary;Cannabis plant plant­ed and spread on social media; Young man arrested
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.