20 April 2024, Saturday

Related news

April 20, 2024
April 19, 2024
April 18, 2024
April 17, 2024
April 15, 2024
April 15, 2024
April 11, 2024
April 8, 2024
April 7, 2024
April 5, 2024

കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്ത് കൂടുന്നു

Janayugom Webdesk
June 21, 2022 8:10 pm

സംസ്ഥാനത്തേക്ക് ആശങ്കപ്പെടുത്തും വിധം കഞ്ചാവിന്റെ ഒഴുക്ക്. ഇതര സംസ്ഥാനങ്ങളിൽ കഞ്ചാവിന്റെ ഉത്പാദനവും വിതരണവും കൃഷിയും വ്യവസായമായി വളർന്നിരിക്കുന്നതിനാലും പുതുതലമുറയിൽ കഞ്ചാവ് ഉപയോഗം വർദ്ധിച്ചതിനാലും ഈ ഒഴുക്ക് നാൾ ചെല്ലുന്തോറും കൂടിവരുകയാണ്. ഇതിനനുസരിച്ച് കുറ്റകൃത്യങ്ങളും വർധിക്കുന്നുണ്ട്.
മുൻ കാലങ്ങളിൽ ഇടുക്കി ജില്ലക്ക് ചീത്തപ്പേരുണ്ടാക്കിയെങ്കിലും ഇപ്പോൾ ലഹരിസംഘങ്ങൾ കൈകാര്യം ചെയ്യുന്ന കഞ്ചാവിൽ വലിയ പങ്കും വരുന്നത് ആന്ധ്ര, ഒഡിഷ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നാണ്. ആന്ധ്രയിലും ഝാർഖണ്ഡിലും മറ്റും മാവോയിസ്റ്റ് മേഖലകളിലാണ് ഇവ വ്യാപകമായി കൃഷി ചെയ്യുന്നത്. അടുത്തിടെ അങ്കമാലിക്കടുത്ത് വച്ച് 225 കിലോഗ്രാം കഞ്ചാവ് പിടികൂടിയതിനെ തുടർന്ന്, കഞ്ചാവ് സംഘത്തിന്റെ തലവനായ ആന്ധ്ര സ്വദേശിയെ ഒഡിഷ അതിർത്തിയിലെ മാവോയിസ്റ്റ് സ്വാധീന പ്രദേശത്തു നിന്ന് കേരള പൊലീസ് പിടികൂടിയത് അതിസാഹസികമായാണ്. സംഘത്തലവന്മാരിൽ പലരും രാജ്യാന്തര ബന്ധമുള്ളവരാണ്. കേരളത്തിലെ കഞ്ചാവ് മാഫിയയുടെ ആളുകൾ ആന്ധ്രയിലെത്തി കച്ചവടമുറപ്പിച്ച ശേഷം ഇയാളുടെ അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കുകയാണ് പതിവ്. അവിടങ്ങളിൽ കിലോഗ്രാമിന് 2000 മുതൽ 3000 വരെ രൂപയാണ് വിലയെങ്കിൽ കേരളത്തിലെത്തിലെത്തുമ്പോൾ പത്തിരട്ടിയായി കൂടും വില. സിനിമാ മേഖലയിലും ഐ ടി മേഖലയിലുമൊക്കെ കഞ്ചാവിന് ആവശ്യക്കാരേറെയാണ്. ഒന്നര വർഷത്തിനുള്ളിൽ എറണാകുളം റൂറൽ അതിർത്തിക്കുള്ളിൽ മാത്രം പിടിയിലായത് 800 കിലോ കഞ്ചാവാണ്. വിമാന മാർഗമൊഴികെ മറ്റെല്ലാ വഴികളിലൂടെയും കഞ്ചാവ് കേരളത്തിലേക്കെത്തുന്നുണ്ട്.
നർക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് (എൻഡിപിഎസ് ) നിയമമനുസരിച്ച് കഞ്ചാവ് കൃഷി രാജ്യത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും പ്രയോജനമൊന്നുമില്ല. ആന്ധ്ര — ഒഡിഷ അതിർത്തി പ്രദേശം, വിശാഖപട്ടണത്തിലെ മലനിരകൾ എന്നിവിടങ്ങളിലെ ജനങ്ങളിൽ 50 ശതമാനം പേരും കഞ്ചാവ് കൃഷി ഉപജീവനമാർഗമാക്കിയവരാണ്.

Eng­lish sum­ma­ry; Cannabis smug­gling to Ker­ala is on the rise

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.