കമ്പംമേട് ചെക്ക് പോസ്റ്റിൽ കഞ്ചാവ് വേട്ട. വാഴക്കുല കയറ്റിവന്ന വണ്ടിയിൽ ഒളിപ്പിച്ച് തൃശൂർ ഭാഗത്തേയ്ക്ക് കടത്താൻ ശ്രമിച്ച 2.300 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. തമിഴ്നാട് സ്വദേശിയായ ഒരു യുവാവ് പിടിയിലായി. കോവിഡ് നിയന്ത്രണങ്ങളിൽ അയവു വന്നതോടെ ഇടുക്കിയിലെ ചെക്ക് പോസ്റ്റുകൾ വഴി വീണ്ടും കഞ്ചാവുകടത്ത് വ്യാപകമാകുന്നു. ഇന്റലിജൻസ് വിവരങ്ങൾ പ്രകാരം കഴിഞ്ഞ ദിവസം ചെക്കു പോസ്റ്റുകളിൽ പരിശോധനകൾ ശക്തമാക്കിയിരുന്നു.
ഇന്ന് രാവിലെ രണ്ട് മണിയോടെ കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. തേനി ചിന്നമന്നൂർ സ്വദേശി മാരിച്ചാമിയെ അറസ്റ്റു ചെയ്തു. വാഴക്കുല കയറ്റിവന്ന പിക്ക് അപ്പ് ജീപ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. തമിഴ്നാട് രജിസ്ട്രേഷൻഠച 60-AE-9814 നമ്പർ വാഹനം കസ്റ്റഡിയിൽ എടുത്തു.
ഉടുമ്പൻചോല എക്സൈസ് റേഞ്ച് സംഘത്തിന് കൈമാറിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. വാഹനപരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ആർ. സജി, സിവിൽ എക്സൈസ് ഓഫീസർമാരായ ജയൻ പി ജോൺ, ജോർജ് പി ജോൺസ്, പ്രഫുൽ ജോസ്, സിറിൽ മാത്യുഎന്നിവർ പങ്കെടുത്തു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.