കാസര്‍കോട് അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക.കൂർഗ്, മംഗലാപുരം എന്നീ സ്ഥലങ്ങളിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാനാകില്ല. രോഗ ബാധിതമായ ഒരു പ്രദേശത്തെ മറ്റൊരു പ്രദേശത്തു നിന്ന് വേർതിരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കർണാടകം കോടതിയിൽ നിലപാടെടുത്തു.കൊവിഡ് രോഗം അല്ലാത്ത മറ്റ് അസുഖങ്ങൾ ഉള്ളവർക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എന്നാൽ അവരെ വേർതിരിച്ചു കണ്ട് പിടിക്കാൻ ബുദ്ധിമുട്ടാണെന്ന നിലപാടിലാണ് കർണാടകം. മംഗലാപുരം റെഡ് സോണ്‍ ആയി ഇന്ന് രാവിലെ ഡിക്ലൈര്‍ ചെയ്തുവെന്നും കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും മാർഗ്ഗ നിർദ്ദേശം നൽകിയാൽ ചെയ്യാൻ ഞങ്ങൾ ബാധ്യസ്ഥരാണെന്നും കർണാടകം കോടതിയിൽ വ്യക്തമാക്കി.
മനുഷ്യജീവന്റെ പ്രശ്നമാണ് ഇതെന്നും കൂടുതല്‍ നീട്ടിക്കൊണ്ടു പോകാനാവില്ലെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ കര്‍ണാടക കൂടുതല്‍ സമയം ആശ്യപ്പെട്ട സാഹചര്യത്തിലാണ് കോടതിയുടെ നിര്‍ദേശം. ഇന്ന് അഞ്ചരയ്ക്ക് മുമ്പ് നിലപാടറിയിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ഇന്നുതന്നെ വിധി ഉണ്ടായേക്കും.
വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തും. ഇതിനുശേഷമാകും കര്‍ണാടകം കോടതിയെ തീരുമാനമറിയിക്കുക എന്നാണ് വിവരം. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചീഫ് സെക്രട്ടറിമാര്‍ ഇന്നുതന്നെ ആശയവിനിമയം നടത്തുമെന്നാണ് സൂചന.
സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നമായതിനാല്‍ സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുന്നതാകും ഉചിതമെന്ന വാദവും കോടതി അംഗീകരിച്ചില്ല. കേരളത്തിലെ ജനങ്ങളുടെ പ്രശ്നമായതിനാല്‍ കേരള ഹൈക്കോടതിയ്ക്ക് ഇടപെടാമെന്ന് കോടതി വ്യക്തമാക്കി.
രാജ്യത്ത് എല്ലാ പൗരന്മാര്ക്കും ചികില്‍സ കിട്ടാന്‍ തുല്യ അവകാശമുണ്ടെന്ന് കേരളം വ്യക്തമാക്കി. കര്ണാടകത്തിന്രേത് മൗലികാവകാശ ലംഘനമാണ്. കോവിഡിന് മാത്രമേ ചികില്‍സ നല്‍കൂവെന്ന് ഡോക്ടര്‍മാര്‍ പറയുമോയെന്ന് കോടതി ചോദിച്ചു. മറ്റ് രോഗങ്ങള്‍ മൂലം ആളുകള്‍ മരിച്ചാല്‍ ആര് സമാധാനം പറയും. മറ്റ് അസുഖങ്ങള്‍ക്കും ചികില്‍സ കിട്ടേണ്ടെയെന്ന് കോടതി ചോദിച്ചു. മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അവരെ വേര്‍തിരിച്ചു കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു കര്‍ണാടക നിലപാടെടുത്തത്.
ENGLISH SUMMARY: can’t open Kasargod border says Karnataka in high court
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.