Web Desk

ലഖ്നൗ

July 28, 2021, 7:14 pm

കച്ചവടം കുറഞ്ഞു; അടുത്ത കടക്കാരിയുടെ മൂക്ക് അറുത്തെടുത്ത് കാന്റീൻ ഉടമ

Janayugom Online

ഉത്തര്‍പ്രദേശില്‍ കാണ്‍പൂരില്‍ കച്ചവട തര്‍ക്കത്തെ തുടര്‍ന്ന് യുവതിയുടെ മൂക്ക് മുറിച്ചു. കാന്റീന്‍ നടത്തുകയായിരുന്ന ഉടമയാണ് തൊട്ടടുത്ത് ചായക്കട നടത്തിയ സ്ത്രീയുടെ മൂക്ക് മുറിച്ചത്. കല്യാണ്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആശുപത്രി പരിസരത്ത് കാന്റീന്‍ നടത്തുന്ന വിനോദ് ആണ് സ്ത്രീയുടെ മൂക്ക് മുറിച്ചത്. രേഖ എന്ന സ്ത്രീയുടെ മൂക്കാണ് വിനോദ് മുറിച്ചത്. രേഖ കാന്റീന്‍ പരിസരത്ത് ചായക്കട തുടങ്ങിയതാണ് വിനോദിനെ ചൊടിപ്പിച്ചത്. 

ചായക്കട വന്നതോടെ വിനോദിന്റെ കാന്റീനിലെ കച്ചവടം കുറഞ്ഞതായി വിനോദ് പരാതിപ്പെട്ടു. താല്‍ക്കാലിക ചായക്കട ഒഴിവാക്കണമെന്ന് സ്ത്രീയോട് വിനോദ് ആവിശ്യപ്പെട്ടിരുന്നു. അത് കാര്യമാകാതെ സ്ത്രീ കച്ചവടം തുടരുകയായിരുന്നു. കട മാറ്റില്ലെന്ന് പറഞ്ഞതോട് ഇരുവര്ഡക്കുമിടയില്‍ തര്‍ക്കം തുടരുകയായിരുന്നു. യുവതിയെ നിലത്ത് തള്ളിയിട്ട് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് മൂക്ക് മുറിക്കുകയായിരുന്നു രേഖ ക്യാണ്‍പൂര്‍ പൊലീസ് കേസ് അന്വേഷിക്കുകയാണ്. 

ENGLISH SUMMARY:The can­teen employ­ee cut off the nose of the next debtor
You may also like this video