കൂട്ട ബലാത്സംഗ കേസിൽ വധശിക്ഷ നടപ്പിലാക്കണമെന്ന് കർണാടക ഹെെക്കോടതി. കൂട്ടബലാത്സംഗ നിയമം ഭേദഗതി ചെയ്യണമെന്നും നിലവിലുള്ള ജീവപര്യന്തം തടവും പിഴയും കൂടാതെ വധശിക്ഷ ഉൾപ്പെടുത്തണമെന്നും കർണാടക ഹൈക്കോടതി നിയമസഭയോടും കേന്ദ്ര സർക്കാരിനോടും ശുപാർശ ചെയ്തു.
നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയെ 2012 ൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ ശരിവച്ചുകൊണ്ടാണ് ബി വീരപ്പ, കെ നടരാജൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. ‘ഞങ്ങൾ ജഡ്ജിമാരും മാതാപിതാക്കളാണ്, ആരുടെയെങ്കിലും മകൾക്ക് നേരെയുണ്ടാകുന്ന ആക്രമണം ഞങ്ങളുടെ മകൾക്ക് നേരെയുള്ള ആക്രമണമാണ്’ എന്നും കോടതി പറഞ്ഞു.
ENGLISH SUMMARY: capital punishment for rape says Karnataka high court
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.