കുവൈത്തില്‍ ഇന്ത്യക്കാരന്‍റെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി

Web Desk
Posted on July 23, 2019, 6:23 pm

കുവൈത്ത് സിറ്റി: കൊലപാതക കേസില്‍ കുവൈത്തില്‍ ഇന്ത്യക്കാരന്‍റെ വധശിക്ഷ സുപ്രിം കോടതി റദ്ദാക്കി. സാദ് അബ്ദുല്ല പ്രദേശത്ത് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പ്രതി അഫ്ഗാനിസ്ഥാന്‍ പൗരനെ കുത്തികൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം കാറില്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്പോണ്‍സര്‍ പിടികൂടുകയായിരുന്നു. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്.

കൊലചെയ്യപ്പെട്ട വ്യക്തിയും താനുമായി 3000 ദിനാറിന്‍റെ ഇടപാട് ഉണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസമാണു വാക്കുതര്‍ക്കത്തിലേക്കു തുടര്‍ന്ന് കൊലപാതകത്തിലേക്കും നയിച്ചതെന്ന് വിചാരണവേളയില്‍ പ്രതി കോടതിയില്‍ പറഞ്ഞു.

You May Also Like This: