18 April 2024, Thursday

ക്യാപ്പിറ്റോള്‍ ആക്രമണം: സ്റ്റീവ് ബാനനെതിരെ കോണ്‍ഗ്രസലക്ഷ്യ കുറ്റം

Janayugom Webdesk
July 23, 2022 10:25 pm

ക്യാപ്പിറ്റോള്‍ ആക്രമണം അന്വേഷിക്കുന്ന സമിതിക്ക് മുമ്പാകെ ഹാജരാകാന്‍ വിസമ്മതിച്ചതിന് ഡൊണാൾഡ് ട്രംപിന്റെ മുൻ സഹായി സ്റ്റീവ് ബാനനെതിരെ കോണ്‍ഗ്രസലക്ഷ്യ കുറ്റം ചുമത്തി. വിചാരണയ്ക്കായി ബാനന്‍ സമിതിക്ക് മുമ്പില്‍ ഹാജരാകുകയോ മതിയായ രേഖകള്‍ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല. ഈ നടപടികള്‍ സഭാ അലക്ഷ്യമായി പരിഗണിക്കാമെന്ന് ഫെഡറല്‍ ജൂറി വിലയിരുത്തി. ഓരോ കേസിലും പരമാവധി ഒരു വർഷം വരെ തടവ് ലഭിക്കും. ഒക്ടോബറിലാണ് കേസിലെ വിധി പ്രഖ്യാപിക്കുക. വിധിക്ക് ശേഷം അപ്പീല്‍ നല്‍കാനാണ് ബാനനിന്റെ തീരുമാനം. 

Eng­lish Summary:Capitol Attack: con­tempt of con­gress Charge Against Steve Bannon
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.