കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ പെട്ട് ചികിത്സയിലിരുന്ന് അന്തരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്. രാവിലെ 11ന് ഭോപ്പാലില്‍ ഭദ്ഭഡ വിശ്രം ഘട്ടിലാകും സംസ്കാര ചടങ്ങുകൾ നടക്കുക. സൈനിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകളെന്ന് വ്യോമ സേന അറിയിച്ചു. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ ഭൗതികശരീരം ഭോപ്പാലിൽ എത്തിച്ചിരുന്നു. എയർപോർട്ട് റോഡിലെ സൺ സിറ്റി കോളനിയിലെ വസതിയിൽ പൊതുദർശനത്തിനത്തിന് വച്ചിരുന്നു. നൂറുകണക്കിന് ആളുകളാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ഉന്നത സൈനികോദ്യോഗസ്ഥരുമടക്കം വസതിയിൽ എത്തി. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായവും, കുടുംബത്തിൽ ഒരാൾക്ക് ജോലിയും മധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ചു. ഹെലികോപ്റ്റർ ദുരന്തത്തിൽ പതിനാല് പേരിൽ 13 പേരും ഡിസംബർ 8ന് തന്നെ അന്തരിച്ചു.എന്നാൽ ജീവിതത്തോട് പൊരുതി നിന്ന ക്യാപ്റ്റൻ വരുൺ സിംഗ് ഡിസംബർ 15ന് വിടവാങ്ങുകയായിരുന്നു.
ENGLISH SUMMARY:Captain Varun Singh’s funeral today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.