Sunday
21 Jul 2019

കു​വൈ​റ്റി​ല്‍ ആ​ള്‍​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് കാ​ര്‍ ഇ​ടി​ച്ചു ക​യ​റി എ​ട്ടു പേ​ര്‍ മ​രി​ച്ചു

By: Web Desk | Monday 27 May 2019 9:02 PM IST


കുവൈറ്റ് സിറ്റി: കുവൈറ്റിലെ ക്ലബ് റോഡില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറി എട്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വാഹനാപകടമുണ്ടായിടത്ത് കൂടിനിന്നവരുടെ ഇടയിലേക്ക് അമിതവേഗതയിലെത്തിയ മറ്റൊരു കാര്‍ പാഞ്ഞു കയറുകയായിരുന്നു. അപകടത്തെക്കുറിച്ച് കുവൈറ്റ് പോലീസ് അന്വേഷണം തുടങ്ങി. അഞ്ച് കുവൈറ്റ് സ്വദേശികളും മൂന്ന് സൗദി സ്വദേശികളുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Related News